അയർലണ്ടിലെ ടാക്സി ആപ്പ് Free Now സാധാരണക്കാരായ ടാക്സി ഡ്രൈവർമാർക്കിട്ട് ആപ്പ് വക്കുന്നു 

ടാക്സി പേയ്മെൻ്റ് കുടിശിഖ വാരാന്ത്യത്തിൽ നൽകാമെന്ന ആപ്പ് അധികൃതരുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല. പേയ്മെൻ്റ് സമയപരിധി ലംഘിക്കുന്നത് ഇത് നാലാം തവണയെന്ന് ടാക്സി ജീവനക്കാർ. 14000 ടാക്സി ഡ്രൈവർമാരാണ് ഈ ആപ്പുമായി കരാറിലുള്ളത്. കാർഡ് പേയ്മെൻ്റുകളുടെ 15 ശതമാനം കമ്മീഷൻ കഴിച്ചുള്ള തുക രണ്ടാഴ്ചയായി ടാക്സി ഡ്രൈവർമാർക്ക് ലഭിക്കുന്നില്ല.

കഴിഞ്ഞ വെള്ളിയാഴ്ച കുടിശിഖ തീർത്ത് നൽകാമെന്ന വ്യവസ്ഥയാണ് അവസാനം പാലിക്കപ്പെടാതെ പോയത്. ഇതോടെ ടാക്സി ജീവനക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.
രണ്ടാഴ്ചക്കിടയിലെ തുടർച്ചയായ നാലാമത്തെ വീഴ്ചയാണിത്. 

ഇത് മനപൂർവ്വം വരുത്തിയ വീഴ്ചയല്ലെന്നാണ് കമ്പനിയുടെ വിശദീകരണം. പേയ്മെൻ്റ് കാര്യങ്ങൾ നടത്തുന്നതിന് കമ്പനി ഒരു തേർഡ് പാർട്ടി ഏജൻ്റിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ അവർക്ക് ചില സാങ്കേതിക തടസങ്ങൾ നേരിടേണ്ടതായി വന്നു. ഇത് സമയാസമയം തുക കൈമാറുന്നതിന് പ്രതിബന്ധമായി. ഇനിയും ഇത് പരിഹരിക്കപ്പെട്ടില്ലെങ്കിൽ അടിയന്തിരമായി പരിഹരിക്കുന്നതിന് നേരിട്ടുള്ള ഒരു പേയ്മെൻ്റ് പദ്ധതിക്ക് കമ്പനി രൂപം നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Free App ൻ്റെ ഉടമസ്ഥത കൈവശം വച്ചിരിക്കുന്നത് പ്രശസ്ത കാർ കമ്പനികളായ marques, BMW, Daimler എന്നിവരാണ്. ഫിനാൻഷ്യൽ ടെക്നോളജി പ്രൊവൈഡറായ Wirecard ൻ്റെ സാമ്പത്തിക തകർച്ചയാണ് ടാക്സി പേയ്മെൻ്റ് പ്രശ്നത്തിന് പിന്നിൽ എന്നും പറയപ്പെടുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: