ഷോപ്പിംഗ് കഴിഞ്ഞുള്ള പേയ്‌മെന്റ് ക്യു ഇനി മറന്നേക്കൂ : പുതിയ സാങ്കേതിക വിദ്യയുമായി സ്‌പാർ അയർലണ്ട്

ഷോപ്പിംഗ് കഴിഞ്ഞ് പേയ്‌മെന്റിനായുള്ള നീണ്ട ക്യു നിങ്ങളിൽ മടുപ്പ് ഉണ്ടാക്കാറുണ്ടോ. എന്നാൽ ഇനി അത് മറന്നേക്കൂ. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് Spar അയർലൻഡ്.

ഇനി മുതൽ ഷോപ്പിംഗ് കഴിഞ്ഞ് പേയ്‌മെന്റിനായി അക്കൗണ്ടന്റിന്റെ അടുത്തേക്ക് പോകേണ്ട. പകരം ഉപഭോകതാവ് അയാളുടെ തന്നെ സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് വാങ്ങിയ ഉത്പന്നങ്ങളുടെ ബാർകോഡ് സ്കാൻ ചെയ്യണം. തുടർന്ന് ഓൺലൈനായി പണമടക്കാൻ സാധിക്കും.

അയർലണ്ടിലെ BWG-യുടെ കീഴിലുള്ള സ്പാർ ഷോപ്പിംഗ് സെന്ററുകളിലാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ഇതിലൂടെ എളുപ്പത്തിൽ ഷോപ്പിംഗ് നടത്താനും ക്യൂവിൽ നിൽക്കുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും സാധിക്കും.

MishiPay എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ സാങ്കേതികവിദ്യ ഇതിനകം തന്നെ നിരവധി രാജ്യങ്ങളിൽ ഫലപ്രദമായി ഉപയോഗത്തിലുണ്ട്. ജർമ്മനിയിലെ 81 സ്റ്റോറുകളിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.

ഡബ്ലിനിലെ സ്പാർ ചെറിവുഡ്, ഗാൽവേയിലെ ലോണ്ടിസ് ന്യൂകാസിൽ തുടങ്ങിയ സ്റ്റോറുകളിൽ ഈ നൂതന വിദ്യ ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് വിജയകരമായാൽ മിഷിപേ സാങ്കേതിക വിദ്യ അയർലണ്ടിലെ 1,000 സ്റ്റോറുകളിൽ കൂടി ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്

Share this news

Leave a Reply

%d bloggers like this: