കൃഷി മന്ത്രി Dara Calleary രാജിവച്ചു : ജനങ്ങളോട് മാപ്പ് ചോദിച്ച് മന്ത്രി

അയർലൻഡ് കൃഷി വകുപ്പുമന്ത്രി Dara Calleary രാജിവെച്ചു. രാജിക്കത്ത്‌ ലഭിച്ചതായി ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ മാധ്യമ പ്രവർത്തകരെ അറിയിച്ചു.

കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇൻഡോർ, ഔട്ട്ഡോർ പാർട്ടികൾ ഉൾപ്പെടെ എല്ലാ ഒത്തുചേരലുകൾക്കും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

ഈ സാഹചര്യത്തിൽ 80-ലധികം പേർ പങ്കെടുത്ത ഒരു പരിപാടിയിൽ മന്ത്രി പങ്കെടുക്കുകയുണ്ടായി. ഒറിയാച്ചാസ് ഗോൾഫ് സൊസൈറ്റി സംഘടിപ്പിച്ചു പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്. ഇതിനെ തുടർന്ന് ഉണ്ടായ വിവാദങ്ങളാണ് കാലറിയുടെ രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്‌.

കോവിഡ് -19 ന്റെ വ്യാപനം തടയാനുള്ള അയർലണ്ടിന്റെ അശ്രാന്ത പരിശ്രമങ്ങൾ മറികടന്നുള്ള പ്രവർത്തിയിൽ അത്യധികം ഖേദിക്കുന്നതായി Dara Calleary പറഞ്ഞു. പൊതുജനങ്ങളോടും ആരോഗ്യപ്രവർത്തകരോടും എന്റെ സഹപ്രവർത്തകരോടും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഈ പദവിയിൽ തുടരാൻ യോഗ്യനല്ലെന്നും Calleary പ്രധാനമന്ത്രിക്കു നൽകിയ രാജിക്കത്തിൽ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: