എല്ലെൻ കൊടുങ്കാറ്റ്: ആയിരക്കണക്കിന് വീടുകളിലും സ്ഥാപനങ്ങളിലും വൈദുതി ബന്ധം ഇനിയും പുന:സ്ഥാപിക്കപ്പെട്ടിട്ടില്ല

എല്ലെൻ കൊടുങ്കാറ്റ് അയർലണ്ടിൽ വൻ നാശനഷ്ടമുണ്ടാക്കിയതായി റിപ്പോർട്ട്‌. കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന. മണിക്കൂറിൽ 100 ​KM-ൽ അധികം വേഗത്തിലാണ് എല്ലെൻ കൊടുങ്കാറ്റ് അയർലണ്ടിൽ വീശിയത്.

വീടുകൾ, ഫാമുകൾ, ബിസിനസ്സ് സ്ഥാപനങ്ങൾ തുടങ്ങി രാജ്യത്തൊട്ടാകെയുള്ള 194,000-ത്തോളം ഇടങ്ങളിൽ കൊടുങ്കാറ്റിനെത്തുടർന്ന് കഴിഞ്ഞ വ്യാഴം വെള്ളി ദിവസങ്ങളിലായി വൈദ്യുതി വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടു. ശക്തമായ കാറ്റിൽ വ്യാപകമായി മരങ്ങൾ കടപുഴകിയതാണ് വൈദ്യുതി ബന്ധവും റോഡ് ഗതാഗതവും താറുമാറാക്കിയത്.

140,000 ഇടങ്ങളിലെ വൈദ്യുതബന്ധം പുനഃസ്ഥാപിച്ചു. 50,000-ത്തോളം വീടുകളിലും നിരവധി കച്ചവടസ്ഥാപനങ്ങളിലും ഇപ്പോഴും വൈദ്യുതതടസ്സം നേരിടുന്നുണ്ട്. ഇത് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ചെയ്തു വരുകയാണ്. അതിനാൽ ചിലയിടങ്ങളിൽ വൈദ്യുത തടസ്സം തുടരുകയാണെന്ന് ESB അറിയിച്ചു.

ESB നെറ്റ്‌വർക്കുകളുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ ഉപഭോക്താക്കൾ 1800 372 999 എന്ന നമ്പറിൽ ബന്ധപ്പെടുക.

Share this news

Leave a Reply

%d bloggers like this: