അയർലണ്ടിലെ ആദ്യ ഹൈന്ദവക്ഷേത്രം ഡബ്ലിനിൽ തുറന്നു; വിശ്വാസികൾക്ക് സ്വാഗതം

ഹൈന്ദവർക്കായുള്ള അയർലണ്ടിലെ ആദ്യ ക്ഷേത്രം ഡബ്ലിൻ – 12 ലെ വാക്കിൻസ്റ്റൗണിൽ വിശ്വാസികൾക്കായി ഇന്നലെ തുറന്നു നൽകി. ഹൈന്ദവ സംസ്‍കാരവുമായി ബന്ധപ്പെട്ട് അയർലണ്ടിൽ നടത്തുന്ന എല്ലാ ചടങ്ങുകൾക്കും ഇന്നുമുതൽ ഈ ക്ഷേത്രം സാക്ഷ്യം വഹിക്കും.

ആരാധന, ആഘോഷങ്ങൾ, ധ്യാനം, യോഗ തുടങ്ങി നിരവധി ചടങ്ങുകൾ ഇവിടെ നടത്തപ്പെടും. അയർലണ്ടിലെ ഹിന്ദു സമൂഹത്തിനായുള്ള ആദ്യ ഇടമെന്ന പ്രതേകത കൂടിയുണ്ട് ഈ ക്ഷേത്രത്തിന്.

ഹൈന്ദവർക്ക് മതപരമായ ചടങ്ങുകൾക്കായി ഒത്തുചേരാൻ സ്ഥിരമായ ഒരിടം അയർലണ്ടിൽ ഉണ്ടായിരുന്നില്ല. കമ്മ്യൂണിറ്റി സെന്ററുകളോ ടൗൺഹാളുകളോ വാടകയ്ക്ക് എടുത്താണ്‌ പലപ്പോഴും ഇത്തരം ചടങ്ങുകൾ നടത്തിയിരുന്നതെന്ന് വേദ ഹിന്ദു കൾച്ചറൽ സെന്റർ ഓഫ് അയർലണ്ട് ഡയറക്ടർ സുധാൻഷ് വർമ്മ പറഞ്ഞു.

കോവിഡ് -19 വ്യാപന സാധ്യതയുള്ളതിനാൽ നിയന്ത്രണങ്ങൾക്ക് അനുസൃതമായി മാത്രമേ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുകയുള്ളു. മുൻ‌കൂട്ടി ബുക്കിംഗ് നടത്തുന്നവർക്കാണ് പ്രവേശനം ലഭിക്കുക

Share this news

Leave a Reply

%d bloggers like this: