ഡബ്ലിനിൽ ഓഫീസ് തുറക്കാനുള്ള ഗൂഗിളിന്റെ തീരുമാനത്തിൽ നിഴൽ വീഴുന്നു : വാണിജ്യ മേഖലയിലെ പ്രതിസന്ധി കാരണമായെന്ന് ഗൂഗിൾ

ഡബ്ലിനിൽ ആരംഭിക്കാനിരുന്ന ഗൂഗിളിന്റെ വ്യവസായ പദ്ധതികൾ പിൻവലിച്ചതായി റിപ്പോർട്ട്‌. ഡബ്ലിനിൽ 2,000 ആളുകൾക്ക് ജോലി ചെയ്യാൻ സാധിക്കുന്ന ഓഫീസ് വാടകയ്ക്ക് എടുക്കാൻ ഗൂഗിൾ തീരുമാനിച്ചിരുന്നു.

എന്നാൽ ഇതുമായി ബന്ധപ്പെട്ട നടപടി ഗൂഗിൾ നിർത്തിവച്ചുവെന്നുള്ള സൂചനകൾ അടുത്തിടെ ലഭിച്ചിരുന്നു. ഈ അഭ്യൂഹങ്ങൾ നിലനിന്ന സാഹചര്യത്തിലാണ് പദ്ധതിയെക്കുറിച്ചുള്ള നയം വ്യക്തമാക്കി ഗൂഗിൾ രംഗത്തെത്തിയത്.

നിലവിലെ സാഹചര്യത്തിൽ ഡബ്ലിനിൽ പുതിയ ഓഫീസ് തുറക്കുന്നില്ലെന്നും നിക്ഷേപം നടത്താനുള്ള നല്ല സമയമല്ല ഇതെന്നും ഗൂഗിളിന് വേണ്ടി സംസാരിച്ച ഉദ്യോഗസ്ഥൻ പറഞ്ഞു.

സർക്കാരിന്റെ ആരോഗ്യ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ക്ക് അനുസൃതമായി ഡബ്ലിനിലെ ഓഫീസുകൾ‌ രൂപാന്തരം വരുത്തിയതായാണ് സൂചന. ഈ ഓഫീസ് നിലവിൽ ഒഴിഞ്ഞു കിടക്കുകയാണ്. എന്നാൽ അടുത്ത ജൂൺ‌ വരെ ജീവനക്കാർ‌ക്കായി ഗൂഗിൾ വർ‌ക്ക്-ഹോം‌ ഓപ്ഷൻ‌ നടപ്പിലാക്കാനാണ് സാധ്യത.

Share this news

Leave a Reply

%d bloggers like this: