അയർലണ്ടിൽ 307 പേർക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു; ഇന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തു, ജാഗ്രത പാലിക്കാൻ നിർദ്ദേശം

അയർലണ്ടിൽ 307 പേർക്കുകൂടി കോവിഡ് -19 സ്ഥിരീകരിച്ചതായി ആരോഗ്യ അധികൃതർ അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് -19 കേസുകളുടെ എണ്ണം 30,080 ആയി.

ഇന്ന് കോവിഡ് -19 യെത്തുടർന്നുണ്ടായ ഒരു മരണവും ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. നിലവിൽ 1,778 പേർ കോവിഡ് ചികിത്സയിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 160 പുരുഷന്മാരും 146 സ്ത്രീകളും ഉൾപ്പെടുന്നു. 73% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.

ഇന്ന് രോഗം ബാധിച്ചവരിൽ ഡബ്ലിനിൽ നിന്നുള്ള 182 പേർ, കിൽ‌ഡെയർ 25, ലിമെറിക്ക് 19, വെക്‌സ്‌ഫോർഡ് 15, ലോത്ത് 15, വിക്ലോ 8, ഗാൽവേ 6, ക്ലെയർ 6, കിൽകെന്നി 6, ബാക്കി 25 പേർ കാവൻ, കോർക്ക്, ഡൊനെഗൽ, കെറി, ലോംഗ്ഫോർഡ്, മീത്ത്, മോനാഘൻ, ഓഫാലി, സ്ലിഗോ, ടിപ്പററി, വാട്ടർഫോർഡ്, വെസ്റ്റ്മീത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

ഇന്ന് ഡബ്ലിനിൽ റിപ്പോർട്ട്‌ ചെയ്ത കേസുകളിൽ 44 എണ്ണം കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ വഴിയാണെന്ന് ആക്ടിംഗ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റോനൻ ഗ്ലിൻ പറഞ്ഞു. ഡബ്ലിനിലും ലീമെറിക്കിലും ഉണ്ടാകുന്ന വർദ്ധനവ് ആശങ്ക ഉളവാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. പൊതുജനാരോഗ്യ മാർഗ്ഗ നിർദേശം, സാമൂഹ്യ അകലം തുടങ്ങിയ എല്ലാ മുൻകരുതലുകളും കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: