ഐഫോൺ 12നായുള്ള കാത്തിരുപ്പിന് വിരാമമാകുമോ? ആപ്പിളിന്റെ ടൈം ഫ്ലൈസ് സെപ്റ്റംബർ 15ന്

ആപ്പിൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമം. നീണ്ട ഇടവേളയ്ക്ക് ശേഷം അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ ഈ മാസം 15-ന് ഒരു ഓൺലൈൻ സമ്മേളനം സംഘടിപ്പിക്കുന്നു. ടൈം ഫ്ലൈസ് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഓൺലൈൻ ക്ഷണക്കത്ത് ആപ്പിൾ പുറത്തുവിട്ടു കഴിഞ്ഞു. ധാരാളം പുത്തൻ ആപ്പിൾ ഉത്പന്നങ്ങളുടെ അവതാരമാണ് ഈ പരിപാടിയിൽ പ്രതീക്ഷിക്കുന്നത്.

പുത്തൻ ആപ്പിൾ വാച്ച്, ഐപാഡ് എയർ 4 എന്നിവയായിരിക്കും പരിപാടിലെ താരം എന്നാണ് റിപോർട്ടുകൾ. അതെ സമയം ഐഫോൺ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 12ന്റെ ലോഞ്ച് ടൈം ഫ്ലൈസ് ഇവന്റിൽ നടക്കില്ല എന്നാണ് വിവരം. കൊറോണ വൈറസ് വ്യാപനം മൂലം അസംസ്‌കൃത വസ്തുക്കൾ എത്തിക്കുന്നതിലുണ്ടായ കാലതാമസം ഐഫോൺ 12ന്റെ വരവ് വൈകിപ്പിച്ചേക്കും എന്ന് ആപ്പിൾ സൂചന നൽകിയിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് അടുത്ത മാസം ആയിരിക്കും ഐഫോൺ 12ന്റെ അവതരണം.

5ജി കണക്ടിവിറ്റിയോടെയാണ് ഐഫോൺ 12, ഐഫോൺ 12 മാക്സ്, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ് എന്നിങ്ങനെ നാല് ഫോണുകളുള്ള ഐഫോൺ 12 ശ്രേണി വില്പനക്കെത്തുക. 5ജി കണക്ടിവിറ്റിയിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായുള്ള ഭീമയായ ചിലവ് ഫോണിന്റെ വിലയിൽ നേരിട്ട് പ്രതിഫലിക്കാതിരിക്കാൻ ചില ചിലവുചുരുക്കൽ നീക്കങ്ങൾക്കാണ് ആപ്പിൾ മുതിരുന്നത്. ഈ നീക്കത്തിന്റെ ഭാഗമായി ഐഫോൺ 12-ന്റെ ബോക്സിൽ ചാർജറും ഹെഡ്‍ഫോണും ഉണ്ടായിരിക്കില്ല ട്രെൻഡ്ഫോഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

Share this news

Leave a Reply

%d bloggers like this: