നോർത്ത് – സൗത്ത് വൈദ്യുത ഇന്റർകണക്ടറിന് പച്ചക്കൊടി

അയർലഡിന്റെ നോർത്ത് – സൗത്ത് പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വൈദ്യുത വിതരണ പദ്ധതിക്ക് ആസൂത്രണ അനുമതി ലഭിച്ചു. വർഷങ്ങളായുള്ള പരിശ്രമങ്ങൾക്ക് ഒടുവിലാണ് പദ്ധതിക്ക് ഇൻഫ്രാസ്ട്രക്ചർ ഡിപ്പാർട്ട്മെന്റ് പച്ചക്കൊടി കാണിച്ചത്.

ഈ പദ്ധതിയിലൂടെ വടക്കൻ പ്രദേശങ്ങളെ റിപ്പബ്ലിക് ഓഫ് അയർലണ്ടുമായി ബന്ധിപ്പിക്കുന്ന 400kv ഓവർഹെഡ് വൈദ്യുതലൈൻ നിർമ്മിക്കും. നോർത്ത് – സൗത്ത് ഇന്റർകണക്ഷൻ പദ്ധതി യാഥാർഥ്യമാകുന്നതോടെ വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾ 2018-ൽ നോർത്തേൺ അയർലൻഡിന്റെ ഇൻഫ്രാസ്ട്രക്ചർ ഡിപ്പാർട്ട്മെന്റ് അംഗീകരിച്ചിരുന്നു.നിയമപരമായ വെല്ലുവിളികൾ ഉയർന്നതിനെ തുടർന്ന് അപേക്ഷ റദ്ദാക്കുകയും പുനഃപരിശോധനക്കായി വകുപ്പിലേക്ക് തിരികെ അയയ്ക്കുകയും ചെയ്തിരുന്നു.

തുടർന്ന് നടത്തിയ പാരിസ്ഥിതിക പഠനങ്ങൾക്കൊടുവിലാണ് പദ്ധതിക്ക് അനുമതി നൽകിയത്. പദ്ധതിക്ക് അനുമതി നൽകിയ വിവരം ഇൻഫ്രാസ്ട്രക്ചർ വകുപ്പുമന്ത്രി Nichola Mallon-യാണ് സ്ഥിരീകരിച്ചത്.

Share this news

Leave a Reply

%d bloggers like this: