കൊറോണ നിയന്ത്രണങ്ങളെ പ്രതിരോധിക്കാൻ രണ്ടു യൂറോ വാടകയ്ക്ക് മുറിയോ?


കേൾക്കുമ്പോൾ തമാശ ആണെന്ന് തോന്നാം. പക്ഷേ കൊറോണ കാലത്തു പിടിച്ചു നില്ക്കാൻ എന്തെങ്കിലും ഒക്കെ ചെയ്യണ്ടേ. ഡോനെഗലിലെ പ്രശസ്തമായ ബീച്ച് ഹോട്ടൽ ആണ് ഓഫറുമായി മുന്നോട്ടു വന്നിരിക്കുന്നത് .കൊറോണ കാരണം ഉള്ള നിയന്ത്രങ്ങളെ മറികടക്കാനും മുറിക്കകത്തിരുന്നു ഭക്ഷണം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ വേണ്ടിയുമാണ് ഈ തീരുമാനം. കഴിഞ്ഞ വ്യാഴാഴ്ച സർക്കാർ പ്രഖ്യാപിച്ച കൊറോണ നിയന്ത്രങ്ങളിൽ ഡൊനിഗല് ലെവൽ 3 ആണ്, അതിനർത്ഥം റെസ്റ്ററന്റുകൾക്കും പബ്ബുകൾക്കും അകത്തിരുത്തി ഭക്ഷണം കൊടുക്കാൻ പാടില്ല എന്നുണ്ട്. സർക്കാർ ലെവൽ 3 നിയന്ത്രണം പ്രകാരം ഹോട്ടലുകൾക്കു തുറന്നു പ്രവർത്തിക്കാം പക്ഷേ ഭക്ഷണം ഹോട്ടലിൽ താമസിക്കുന്നവർക് മാത്രമേ കൊടുക്കാവൂ ,ഇതിനെ മറികടക്കാൻ വേണ്ടിയാണു ബീച്ച് ഹോട്ടൽ. 2 യൂറോയ്ക്ക് മുറി വാടകയ്ക്ക് കൊടുക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്.ഇതനുസരിച്ചു 1 മണിക്കൂർ 45 മിനിറ്റ് സമയമാണ് ഹോട്ടലിൽ തങ്ങാൻ പറ്റുന്നത്. ഇതു ഡോനെഗലിലെ ഡൗണിംഗിലുള്ള തദ്ദേശവാസികളെ ഉദ്ദേശിച്ചാണ്.ഹോട്ടലിലുള്ള സാധനകളുടെ സ്റ്റോക്ക് തീരുന്ന വരെ ബിസിനസ്സ് ഓടിക്കാനുള്ള ഒരു മാർഗം മാത്രമാണിത്. ഈ തീരുമാനം കൊണ്ട് ആരെയും ബുദ്ധിമുട്ടിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല എന്നും ഹോട്ടൽ അധികൃതർ കൂട്ടിച്ചേർത്തു.

Share this news

Leave a Reply

%d bloggers like this: