വൃദ്ധമാതാവിന്റെ മരണം : മകന്റെ റിമാൻഡ് കാലാവധി വർധിപ്പിച്ചു

ഡബ്ലിനിൽ മകന്റെ ക്രൂരമായ  ആക്രമണത്തിനിരയായി വൃദ്ധമാതാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ റിമാൻഡ് കാലാവധി വർധിപ്പിച്ചു. Clontarf, Kincora Drive-ലെ വീട്ടിൽ ഓഗസ്റ്റ് 23 ഞായറാഴ്ച രാത്രിയാണ് നീസ മുറെയെ (88) മരിച്ചനിലയിൽ കണ്ടെത്തിയത്.

വയോധികയുടെ മരണത്തെതുടർന്ന് മകൻ Brendan Murray(61)-യെ ഗാർഡ അറസ്റ്റ് ചെയ്തിരുന്നു. വീട്ടിൽ എത്തിയ മാതാവിനെ പ്രതി ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഓഗസ്റ്റ് 25ന് ജില്ലാ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഗാർഡയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. തുടർന്നുള്ള വാദത്തിനായി പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കേണ്ടതായിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ മൂലം പ്രതിയെ കോടതിയിൽ ഹാജരാക്കാൻ സാധിച്ചില്ല.

ഇക്കാര്യം കോടതിയെ അറിയിച്ചു. തുടർന്ന് ജഡ്ജി വിക്ടർ ബ്ലെയ്ക്ക് ഒക്ടോബർ 9-ന് പ്രതിയെ ഹാജരാക്കാൻ നിർദ്ദേശിക്കുകയും കസ്റ്റഡി കാലവധി നീട്ടുകയും ചെയ്തു.

Brendan Murray മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തിയാണെന്ന് പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇതേക്കുറിച്ച് വ്യക്തത ലഭിക്കുന്നതിനായി കൂടുതൽ പരിശോധനകൾ നടത്തണമെന്നും കോടതി നിരീക്ഷിച്ചു.

Share this news

Leave a Reply

%d bloggers like this: