പാൻഡെമിക് അൺ-എംപ്ലോയ്‌മെന്റ് പെയ്‌മെന്റ്: പതിനായിരത്തിലധികം പുതിയ അപേക്ഷകൾ

കോവിഡ് -19 വ്യാപനം തൊഴിൽ മേഖലകളിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. സാമ്പത്തിക പ്രതിസന്ധി  പരിഹരിക്കുന്നതിനായി രോഗ വ്യാപനത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ അയർലൻഡ് സർക്കാർ അൺ-എംപ്ലോയ്‌മെന്റ് പേയ്‌മെന്റ് (PUP) സ്കീം ആരംഭിച്ചിരുന്നു.

അൻപതിനായിരത്തിലധികം പേരാണ് ആദ്യഘട്ടങ്ങളിൽ പാൻഡെമിക് അൺ-എംപ്ലോയ്‌മെന്റ് പെയ്‌മെന്റ് സ്വീകരിച്ചിരുന്നത്. തൊഴിൽ മേഖലകളുടെ പ്രവർത്തനം പുനരാരംഭിച്ചതോടെ PUP സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി.

എന്നാൽ കഴിഞ്ഞ ആഴ്ചയിൽ PUP സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവാണ് റിപ്പോർട്ട്‌ ചെയ്തത്. പതിനായിരത്തിലധികം പുതിയ അപേക്ഷകളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സർക്കാരിന് ലഭിച്ചത്. തൊഴിൽകാര്യ-സാമൂഹിക സംരക്ഷണ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ PUP സ്വീകരിക്കുന്നവരുടെ എണ്ണം 217,142 ആയി ഉയർന്നു.

കോവിഡ് -19 വ്യാപനം രൂക്ഷമായതോടെ ഡബ്ലിനിലെ നിയന്ത്രണങ്ങളും വർധിപ്പിച്ചിരുന്നു. നിയന്ത്രണങ്ങൾ വർധിപ്പിച്ചതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകളാണ് വീടുകളിൽ തന്നെ തുടരുന്നത്.

ഇതാണ് പാൻഡെമിക് അൺ-എംപ്ലോയ്‌മെന്റ് പെയ്‌മെന്റ് സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതിന് കാരണമെന്നാണ് സാമൂഹിക സംരക്ഷണ വകുപ്പിന്റെ റിപ്പോർട്ട്‌. 8,690 പേരാണ് കഴിഞ്ഞ ആഴ്ചയിൽ PUP ക്ലെയിം പിൻവലിച്ചത്.

Share this news

Leave a Reply

%d bloggers like this: