കോവിഡ് പ്രതിസന്ധി : മോർട്ട്ഗേജ് ബ്രേക്കുകൾ ഇനി നീട്ടിനൽകില്ല

കോവിഡ് -19 നെ തുടർന്നുണ്ടായ പ്രതിസന്ധി സാമ്പത്തിക മേഖലയിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. മോർട്ട്ഗേജ് തിരിച്ചടവുകൾക്ക് കാലാവധി നീട്ടിനൽകുന്നതുൾപ്പെടെയുള്ള നിരവധി പദ്ധതികൾ ഇതിനെ മറികടക്കാൻ സർക്കാർ നടപ്പിലാക്കി. മാർച്ചിലാണ് മോർട്ട്ഗേജ് ബ്രേക്കുകൾ ആരംഭിച്ചത്. തുടക്കത്തിൽ മൂന്ന് മാസത്തേക്ക് അനുവദിച്ച മോർട്ടഗേജ് ബ്രേക്കുകൾ പിന്നീട് ആറുമാസത്തേക്ക് നീട്ടി.

സെപ്റ്റംബർ മാസം വരെ മോർട്ടഗേജ് ബ്രേക്കുകൾ അനുവദിച്ചിരുന്നു. എന്നാൽ അടുത്ത മാസം മുതൽ മോർട്ട്ഗേജ് ബ്രേക്കുകളിന്മേൽ എക്സ്റ്റൻഷനുകൾ അനുവദിക്കില്ല. പകരം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇടപാടുകാരുമായി ബാങ്ക് നേരിട്ട് ചർച്ചകൾ നടത്തുമെന്നും സർക്കാർ അറിയിച്ചു.

അയർലണ്ടിലെ റീട്ടെയിൽ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ്സ്, ബാങ്കിംഗ് ആന്റ് പേയ്‌മെന്റ്സ് ഫെഡറേഷൻ അയർലൻണ്ട് (BPFI) എന്നിവരുമായി തിങ്കളാഴ്ച സർക്കാർ പ്രതിനിധികൾ വെർച്വൽ മീറ്റിംഗ് നടത്തിയിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

Tánaiste ലിയോ വരദ്കർ, ധനകാര്യ വകുപ്പുമന്ത്രി Paschal Donohoe, പബ്ലിക് എക്സ്പെൻഡിച്ചർ മിനിസ്റ്റർ Michael McGrath തുടങ്ങിയവർ ബാങ്ക് അധികൃതരുമായി നടന്ന ചർച്ചയിൽ പങ്കെടുത്തു.

ഈ നീക്കത്തെ എതിർത്തുകൊണ്ട് പല നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പദ്ധതി അവസാനിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മന്ത്രിമാർ ബാങ്കുകളുമായി കൂടിക്കാഴ്ച നടത്തിയത് അപമാനകരമാണെന്നും അവർ പറഞ്ഞു. എന്നാൽ ഈ നടപടികളുമായി മുന്നോട്ട് പോകാനാണ്‌ സർക്കാരിന്റെ നിലവിലെ തീരുമാനം.

Share this news

Leave a Reply

%d bloggers like this: