മാമനോട് ഒന്നും തോന്നരുത് മക്കളെ … അശാസ്ത്രീയതകൾ പരത്തുന്ന വാട്സാപ്പിലെ കേശവൻമാമൻമാരും ശാസ്ത്രീയ മനോവൃത്തിയും

ലോകം മുഴുവൻ കൊറോണ എന്ന മാരക വ്യാധി പടർന്നുപിടിക്കുമ്പോൾ അതിനുള്ള, മനുഷ്യന് ആശ്രയിക്കാവുന്ന പ്രതിവിധി അല്ലെങ്കിൽ ആശ്വാസം എവിടെയായിരിക്കും എന്നാണ് നിങ്ങൾ കരുതുന്നത്?

ലോകം മുഴുവൻ കൊറോണ എന്ന മാരക വ്യാധി പടർന്നുപിടിക്കുമ്പോൾ അതിനുള്ള, മനുഷ്യന് ആശ്രയിക്കാവുന്ന പ്രതിവിധി അല്ലെങ്കിൽ ആശ്വാസം എവിടെയായിരിക്കും എന്നാണ് നിങ്ങൾ കരുതുന്നത്?

ഇതൊരു പൈശാചിക കാര്യമാണെന്നും ഈ ബാധയെ നാൽപത്തിയൊന്ന് കാഞ്ഞിരക്കുറ്റികളിൽ ആവാഹിച്ച് ഇതിനെ പ്രതിരോധിക്കാമെന്നുമുള്ള ഉത്തരം നിങ്ങള്ക്ക് തൃപ്തികരമാണോ?

നാലു തുള്ളി ചെറുനാരങ്ങാനീര് കൊണ്ട് ഈ വൈറസിനെ കെട്ടുകെട്ടിക്കാൻ പറ്റുമെന്നുള്ള വാട്സ്ആപ്പ് കേശവ മാമൻറെ വീരവാദം അശാസ്ത്രീയമാണ് എന്ന് കരുതുന്ന ആൾ ആണോ നിങ്ങൾ?
അഞ്ചുദിവസം ആവി വലിച്ചാൽ കൊറോണാ വൈറസിനെ ലോകത്തു നിന്നു തന്നെ ഇല്ലാതാകണം എന്നുപറയുന്ന വാട്സാപ്പ് മെസ്സേജ് കേട്ട് ഉടനടി അടുത്ത ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്യാത്ത ആളാണോ നിങ്ങൾ?

നിപ്പ പോലുള്ള രോഗങ്ങൾ കേരളത്തിൽ നിന്നും ഫലപ്രദമായി അകറ്റിനിർത്താൻ പറ്റിയത് ഏതെങ്കിലും ദിവ്യന്റെ  ദിവ്യശക്തി കൊണ്ടാണ് എന്ന് നിങ്ങൾ കരുതുന്നുണ്ടോ?
ഏതെങ്കിലും പത്രം അരച്ച് കഴിച്ചാൽ സർവ്വ രോഗവും മാറ്റാൻ പറ്റും എന്നുള്ള ഒരു മെസ്സേജ് കേട്ടാൽ ദൈവത്തിനു സ്തുതി എന്നു പറയാത്ത ആളാണോ നിങ്ങൾ?

ഈച്ചയുടെ ചിറകും അജുവാ ഈത്തപ്പഴവും കരിഞ്ചീരകവും ഒക്കെ സകല പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം ആണെന്ന് വിശ്വസിക്കാത്ത ആളാണോ നിങ്ങൾ?

ഏതോ പുരാണകഥ യുടെ പേരിൽ പരസ്പരം പോരടിക്കുകയും അതിൽ ഒരു വിഭാഗത്തിനു വേണ്ടി ഭരണകൂടവും നീതിന്യായവ്യവസ്ഥയും വിടുപണി ചെയ്യുകയും ചെയ്യുന്നതിൽ അസ്വസ്ഥൻ ആണോ നിങ്ങൾ?
ഏതോ പുരാണകഥയിലെഴുതിയിരിക്കുന്നത് പോലെ മനുഷ്യൻ ആരുടെയോ മുഖത്തുനിന്നോ കയ്യിൽനിന്നോ കാലിൽനിന്നോ വന്നവനാണ് എന്നും അതിൻറെ പേരിൽ ജാതീയമായ വിവേചനങ്ങൾ നടത്താൻ ഏതെങ്കിലും മനുഷ്യർക്ക് അവകാശം ഉണ്ട് എന്നും കരുതാത്ത ആളാണോ നിങ്ങൾ?
അതിൻറെ പേരിൽ നിസ്വരും നിസ്സഹായരുമായ ഒരുകൂട്ടം ആളുകളെ പിച്ചിചീന്തുവാനും അവരുടെ പെൺകുട്ടികളെ പീഡിപ്പിച്ചു കൊല്ലുവാനും ചിലർക്ക് പ്രത്യേക അധികാരങ്ങൾ ഉണ്ട് എന്നും അതിൽ യാതൊരു തെറ്റുമില്ല എന്നും ഒരു കൂട്ടർ പറയുമ്പോൾ അത് എഴുതിയിരിക്കുന്ന പുസ്തകം ഞങ്ങളുടെ പുസ്തകമാണെന്ന് വിശ്വസിച്ചു കൊണ്ട് നിസഹായരായവരുടെ അവകാശങ്ങളെ ചവിട്ടിയരയ്ക്കുന്ന അതിന് ഭരണകൂടവും നീതിന്യായ വ്യവസ്ഥയും കൂട്ടു നിൽക്കുമ്പോൾ മരവിച്ച മനസ്സുമായി നോക്കിനിൽക്കാതെ ആളാണോ നിങ്ങൾ?

രാജ്യദ്രോഹം പോലുള്ള കുറ്റകൃത്യങ്ങൾ മറക്കാൻ മതങ്ങളെ മറക്കുന്നതിൽ അസ്വസ്ഥനാണോ നിങ്ങൾ?
ജനങ്ങളുടെ നികുതിപ്പണംകൊണ്ട് പാലങ്ങൾ ഉണ്ടാക്കുമ്പോഴും അഴിമതിയിൽ മുങ്ങികുളിച്ച അപകടകരമായ ആ പാലം പൊളിക്കുമ്പോഴും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പൂജകൾ നടത്തുന്നത് കാണുമ്പോൾ ഈ രാജ്യത്തിൻറെ പോക്ക് എങ്ങോട്ടാണ് എന്ന് ചോദിക്കുന്ന ആളാണോ നിങ്ങൾ?

അഴിമതിയും സ്വജനപക്ഷപാതവും അശാസ്ത്രീയ മനോഭാവവും കൊടികുത്തി വാഴുമ്പോൾ ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഒരുപക്ഷേ വിപ്ലവം ആയേക്കാം!
നിങ്ങൾ നിസ്സംഗരായതുകൊണ്ട് ഇവിടെ ഒന്നും സംഭവിക്കില്ല! പക്ഷേ നിങ്ങളുടെ പ്രതികരണശേഷിയും ശാസ്ത്രീയ മനോഭാവവും മാനവികതയും ചരിത്രത്തിൻറെ ഭാഗമാകും തീർച്ച…

വിപ്ലവം തോക്കിൻ കുഴലിലൂടെയല്ല നമ്മുടെ മനോഭാവത്തിലൂടെയാണ് ഉണ്ടാവേണ്ടത്. ശാസ്ത്രീയ മനോഭാവം പ്രകടിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ അയർലണ്ടിലെ കൂട്ടായ്മയിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു. പരസ്പരമുള്ള ശാസ്ത്രീയ അറിവുകൾ പങ്കു വയ്ക്കുന്നതിനും, അശാസ്ത്രീയ പ്രചരണങ്ങളെ തുറന്നു കാണിക്കുന്നതിനും, മാനവികമായ കാഴ്ചപ്പാടുകളിലൂന്നി നിന്നുകൊണ്ട് ആരോഗ്യകരമായ ചർച്ചകളിൽ പങ്കെടുക്കുവാനും അയർലണ്ടിൽ ഉള്ള മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നു.

ഈ കൂട്ടായ്മയിലേക്ക് ചേർന്നുകൊണ്ട് ആരോഗ്യപരമായ ചർച്ചകൾ നടത്താൻ താൽപര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി Promoting Scientific Temper എന്ന അയർലണ്ടിലെ ശാസ്ത്രാഭിരുചി ഉള്ളവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ജോയിൻ ചെയ്യാം.

https://chat.whatsapp.com/FyaMNI8mEBzBxeTh5Elzzp

Share this news

Leave a Reply

%d bloggers like this: