IRP പുതുക്കൽ; പാസ്സ്പോർട്ടുകൾ നഷ്ടമാവുന്നു; സൂക്ഷിക്കുക

ഡബ്ലിനിലെ Burgh Quay -യിൽ സ്ഥിതി ചെയ്യുന്ന ഇമ്മിഗ്രേഷൻ ഓഫീസിൽ IRP (Irish Residence Permit) അപേക്ഷകളോടൊപ്പം സമർപ്പിക്കുന്ന പാസ്സ്പോർട്ടുകൾ നഷ്ടമാവുന്നു.

അയർലണ്ടിൽ താമസിക്കുന്ന വിദേശികളുടെ താമസ രേഖയാണ് IRP.  മാസങ്ങളായി IRP പുതുക്കുന്നതിനുള്ള അപേക്ഷ രജിസ്റ്റർ പോസ്റ്റ് വഴി മാത്രമാണ് സ്വീകരിക്കുന്നത്. ആദ്യം ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചതിനു ശേഷം ഒറിജിനൽ പാസ്പോർട്ട് ഉൾപ്പെടെയാണ് തപാലിൽ അയയ്‌ക്കേണ്ടത്.

IRP പുതുക്കി കിട്ടാൻ 3 മാസത്തോളം എടുക്കുന്നത് പലരെയും കുഴപ്പത്തിൽ ആക്കിയിട്ടുണ്ട്. അതിനിടെയാണ് പാസ്പോർട്ട് നഷ്ട്ടപ്പെടുന്ന അവസ്ഥ.  ഡബ്ലിനിലെ Burgh Quay -ഓഫീസിൽ നേരിട്ട് അന്വേഷണം പ്രോത്‌സാഹിപ്പിക്കാറില്ല.

പാസ്പോർട്ട്  തിരികെ ലഭിച്ചില്ല എന്ന പരാതിയുമായി മൂന്ന് തവണ പോയതിനു ശേഷം മാത്രമാണ് പാസ്പോർട്ട് തങ്ങളുടെ ഓഫീസിൽ നഷ്ട്ടപെട്ടു എന്നത് ഇമ്മിഗ്രേഷൻ ഓഫീസർ സമ്മതിച്ചത്. പുതിയ പാസ്സ്പോർട്ടിനുള്ള എല്ലാ ചിലവുകളും വഹിക്കാമെന്ന് ഇമ്മിഗ്രേഷൻ ഓഫീസ് അറിയിച്ചു.

ഒന്നിലധികം ആളുകളാണ് പാസ്പോർട്ട് നഷ്ടപ്പെട്ടതായി സാമൂഹ്യ മാധ്യമങ്ങളിൽ അറിയിച്ചത്. IRP പുതുക്കുന്നവർ തീർച്ചയായും അപേക്ഷ അയച്ച റെജിസ്റ്റർ പോസ്റ്റ് രസീത് തെളിവിനായി സൂക്ഷിക്കേണ്ടതാണ്.

Share this news

Leave a Reply

%d bloggers like this: