പെൻഷൻ പ്രായം അടുക്കാറായോ? ഓർക്കാൻ ചില കാര്യങ്ങൾ

ഫസ്റ്റ് ജനറേഷൻ ആയി അയർലണ്ടിൽ വന്ന കുറച്ചു പേരെങ്കിലും പെൻഷൻ പ്രായത്തോടടുക്കുന്നു. HSE  പെൻഷൻ സിസ്റ്റത്തിൽ ഉള്ളവർക്ക് കൂടുതൽ ഒന്നും നോക്കാനില്ല. നമ്മുടെ സർവീസ് ദൈർഘ്യം വച്ചുള്ള കൃത്യമായ പെൻഷൻ അവർ കണക്കാക്കികൊള്ളും .

എന്നാൽ അതിനൊപ്പം AVC ( അഡിഷണൽ വോളണ്ടറി കോണ്ട്രിബൂഷൻ) കൂടെ ചെയ്തവർ ഈ  സമയത്തു ശ്രദ്ധയോടെ ചെയ്യേണ്ട കാര്യങ്ങൾ ഉണ്ട് . മിക്ക ആളുകളും Cornmarket എന്ന ഫിനാൻഷ്യൽ  ബ്രോക്കർ വഴി ആണ് AVC ചെയ്തിരിക്കുന്നത്.  റിട്ടയർമെന്റ് സമയത്തു ഈ AVC തുക  ഇഷ്ടമുള്ള ഇടത്തു നിക്ഷേപിക്കാനും വേറെ നല്ല ഫണ്ടുകളിലേക്ക് മാറ്റാനും നമുക്ക്  സ്വാത(ന്തo  ഉണ്ട് താനും. സെക്കന്റ് ഒപ്പീനിയൻ എടുക്കുന്ന ധാരാളം പേരെ ഈ അവസരത്തിൽ കാണാറുണ്ട്. ഏറ്റവും ശ്രദ്ധിക്കേണ്ടത് നിങ്ങൾ എന്ത് ഫണ്ട് ചാർജ് കൊടുക്കേണ്ടി വരുന്നുണ്ട് എന്ന് നോക്കലാണ്.

AVC   മൊത്തം തുക (lump sum) ആയി ചേർക്കാൻ സാധിക്കുമോ ?
പിരിഞ്ഞു പോരുമ്പോൾ നമ്മുടെ മൊത്തം പെൻഷൻ തുകയുടെ ഒരു ഭാഗം  ക്യാഷ് (lump sum ) ആയി  ലഭിക്കുന്ന സംവിധാനം ഇവിടെ ഉണ്ട്.  HSE   പെൻഷനിൽ ഇത് അവസാന വാർഷിക സാലറിയുടെ 150 % വരെ ആകാം . എന്നാൽ മലയാളികൾ അടക്കം  പലർക്കും  ലേറ്റ് ആയി പെൻഷൻ സ്‌ക്കിമിൽ വന്ന കാരണം ഈ ശതമാനം എത്തിക്കാൻ മാത്രം തുക പെൻഷൻ ഫണ്ടിൽ കാണാതെ വരുന്നു( മാസ പെൻഷനും lump sum തുകയും തീരുമാനിക്കുന്നത് വേറെ വേറെ കണക്കുകൂട്ടലുകളിൽ കൂടെ  ആണ്.)  ഇവിടെയാണ് AVC ഉള്ള ആളുകൾക്ക് അതിന്റെ ഗുണം ലഭിക്കുന്നത് . AVC ഫണ്ടിൽ  നിന്ന് നല്ല ഒരു ഭാഗം  lump sum തുകയിലേക്കു വകയിരുത്താൻ അത്തരക്കാർക്കു കഴിയും. അങ്ങിനെ എടുക്കാൻ പറ്റാവുന്ന മുഴുവനും lump sum കൈപ്പറ്റാനും ബാക്കി വരുന്ന തുക നല്ല ഒരു ARF (അപ്പ്രൂവ്ഡ് റിട്ടയർമെന്റ് ഫണ്ട് ) ഡെപോസിറ്റിൽ ഇടുകയും ആകാം.

പ്രൈവറ്റ്‌ പെൻഷൻ ആണെങ്കിൽ എന്തെല്ലാം ഒപ്ഷൻസ് ആണ് ?
മുകളിൽ പറഞ്ഞ AVC പെൻഷനും ഒരു പ്രൈവറ്റ്‌ പെൻഷൻ ആണ്. എന്നാൽ പ്രൈവറ്റ്‌ ജോലികളിൽ പ്രത്യേക പെൻഷൻ പ്ലാനുകൾ (വർക്ക് പെൻഷൻ ) ഉണ്ടായിരുന്നവർ റിട്ടയർ ആകുമ്പോൾ ഇൻഡിപെൻഡന്റ് ഫിനാൻഷ്യൽ അഡ്വൈസ് എടുക്കുന്നത് നല്ലതാണ്. നിങ്ങള്‍ക്ക് ഒരു പക്ഷെ ഇന്ത്യയിലേക്ക് തിരിച്ചു പോകാൻ പ്ലാൻ ഉണ്ടെങ്കിൽ ഈ പെൻഷൻ പ്ലാൻ അവിടെ ട്രാൻസ്ഫർ ചെയ്യാൻ വരെ കഴിഞ്ഞേക്കും( റവന്യൂ അനുവദിച്ചാൽ ).

അത് പോലെ പ്രൈവറ്റ്‌ പെൻഷൻ ഉള്ളവർ റിട്ടയർ ചെയ്യുന്നതിന് മുമ്പ് ARF അഥവാ Annuity എന്നീ ചോയ്‌സുകളിൽ ഏതു  വേണം എന്ന് തീരുമാനിക്കേണ്ടതുണ്ട്. രണ്ടു ഓപ്ഷനും അതിന്റെതായ ഗുണവും ദോഷവും ഉണ്ട് . ഏതാണ് നമ്മുടെ ജീവിത സാഹചര്യങ്ങൾക്ക് അനുകൂലം എന്നത് ആലോചിച്ചു എടുക്കേണ്ട തീരുമാനം ആണ് ഇത്.

മുകളിൽ പറഞ്ഞ കാര്യങ്ങൾ കുറെ ടെക്നിക്കൽ ആണ് . ആയതിനാൽ റിട്ടയർ ആകുന്നതിനു ആര് മാസം എങ്കിലും മുൻപേ എങ്കിലും ഇതിനെ കുറിച്ച് ലേശം പഠിക്കുന്നത് നല്ലതാണ്. അതിനേക്കാൾ ഓർക്കേണ്ടത് റിട്ടയര്മെന്റിൽ ദീർഘകാലം സന്തോഷത്തോടെ ജീവിക്കാൻ കുറച്ചു പ്ലാനിംഗ് വേണം എന്നത് തന്നെ. ഐറിഷ്കാരെ പോലെ തന്നെ നമുക്കും ആഗ്രഹങ്ങൾക്കൊത്തു ജീവിക്കാൻ ഈ സമയത്തു കഴിയട്ടെ എന്ന് ആശംസിക്കുന്നു . നല്ലൊരു വർക്ക്‌ പെൻഷനും അതോടൊപ്പം സ്റ്റേറ്റ്‌ പെൻഷനും കൂടെ ഉണ്ടെങ്കിൽ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഇല്ലാതെ നല്ലൊരു ജീവിത സായന്ഹo  ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയും. അത് ഉറപ്പ്.

ജോസഫ് റിതേഷ്
(ഈ ലേഖകൻ ഫിനാൻഷ്യൽ ലൈഫ് എന്ന സ്ഥാപനത്തിലെ ലൈഫ് ആൻഡ് പെൻഷൻ അഡ്വൈസർ  ആണ് . മുകളിലെ വിവരങ്ങൾ പൊതു താല്പര്യ പ്രകാരം എഴുതുന്നതായതിനാൽ individual specific അഡ്വൈസ് ആയി കരുതരുത് എന്ന് അഭ്യർത്ഥിക്കുന്നു)

Share this news

Leave a Reply

%d bloggers like this: