ലിവിങ് സെർട്ട് പരീക്ഷകളുടെ പുനപരിശോധന പൂർത്തിയായി, 6,100 വിദ്യാർത്ഥികളുടെ ആശങ്കകൾക്ക് പരിഹാരം

ലീവിംഗ് സെർട്ട് പരീക്ഷകളുടെ പുനഃപരിശോധനകൾക്കു വിധേയമായ ഫലങ്ങൾ തയ്യാറായി. 6,100-ഓളം  വിദ്യാർത്ഥികളുടെ കാര്യത്തിലാണ് ഇന്ന് പരിശോധന നടന്നത്.

ലീവിംഗ് സെർട്ട് ഗ്രേഡിംഗിൽ പിശകുകൾ കണ്ടെത്തിയതായി കഴിഞ്ഞ ആഴ്ച വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട്‌ ചെയ്തിരുന്നു. ഗ്രേഡുകൾ കണക്കാക്കാനായി ഉപയോഗിച്ച പ്രോഗ്രാം കോഡിലെ പിഴവാണ് ഇതിനു കാരണം. പ്രോഗ്രാമിങ് കോഡിൽ രണ്ട് തെറ്റുകളാണ് കണ്ടെത്തിയത്.

6,500-ൽ പരം വിദ്യാർത്ഥികളുടെ ഗ്രേഡുകളിലാണ് പിഴവുകൾ കണ്ടെത്തിയത്. ഈ പിഴവുകൾ തിരുത്തിയതിനു ശേഷമുള്ള ഫലമാണ് പ്രസിദ്ധീകരിക്കുക.

നിരവധി വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട ഗ്രേഡുകൾ ലഭിക്കും. ഉയർന്ന ഗ്രേഡ് ലഭിച്ചവരെ ഒരു തരത്തിലും ഈ പിഴവ് ബാധിക്കില്ല. അതായത് അവരുടെ മാർക്കിൽ കുറവ് സംഭവിക്കില്ല. കുറവ് മാർക്ക് ലഭിച്ചവരുടെ ഗ്രേഡുകളിലാണ് മാറ്റങ്ങൾ വരുക.

ഗ്രേഡിങ്ങിലെ പിഴവുകളെക്കുറിച്ച് അറിയിക്കുന്നതിനു വേണ്ടി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വകുപ്പ് സന്ദേശങ്ങൾ അയക്കുമെന്നും വിദ്യാഭ്യാസ വകുപ്പുമന്ത്രി നോർമ ഫോളി പറഞ്ഞു. പുതിയ കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കാൻ അർഹതയുള്ള വിദ്യാർത്ഥികളുടെ വിവരങ്ങളും CAO പുറത്തുവിടും.

5,408 വിദ്യാർത്ഥികൾക്ക് ഒരു വിഷയത്തിൽ 621 വിദ്യാർത്ഥികൾക്ക് രണ്ട് വിഷയങ്ങളിലും 71 വിദ്യാർത്ഥികൾക്ക് മൂന്നോ അതിലധികമോ വിഷയങ്ങളിലും ഉയർന്ന ഗ്രേഡ് ലഭിക്കും.

Share this news

Leave a Reply

%d bloggers like this: