ഡബ്ലിനിൽ ബസും കാറും കൂട്ടിയിടിച്ചു : എട്ട് പേർക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

വെള്ളിയാഴ്ച രാത്രി ഡബ്ലിൻ സിറ്റി സെന്ററിൽ ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് എട്ട് പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. രണ്ടുപേരും ബസിലെ ജീവനക്കാരാണ്.

ഇന്നലെ രാത്രി 10.45 ഓടെയാണ് അപകടം നടന്നത്. Ballsbridge-ലെ Northumberland-റോഡും Haddington-റോഡും തമ്മിൽ കൂടിച്ചേരുന്ന ഭാഗത്താണ് അപകടം നടന്നത്.

കൂട്ടിയിടിക്കുശേഷം ബസ് സമീപത്തെ ഒരു വീടിന്റെ മുൻവശത്തെ പൂന്തോട്ടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.

ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ബസിന്റെ ഒന്നാം നിലയുടെ മുൻവശത്തെ വിൻഡോകൾ എല്ലാം പൊട്ടുകയും ചെയ്തു. വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടിയുടെ ആഘാതത്തിൽ കാർ ഒരു വശത്തേക്ക് തെന്നിമാറി.

എമർജൻസി സർവീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്ത് എത്തുകയും പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചെറിയ പരിക്കുകൾ ഉണ്ടായവർക്ക് സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകിയെന്നാണ് സൂചന. ഫോറൻസിക് പരിശോധനകൾക്കായി സംഭവ സ്ഥലം അടച്ചിട്ടിരിക്കുകയാണ്. .

അപകടവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ 016669600 എന്ന ടൗൺ ഗാർഡ സ്റ്റേഷൻ നമ്പറിലോ 1800 666 111 എന്ന ഗാർഡ കോൺഫിഡൻഷ്യൽ നമ്പറിലോ ബന്ധപ്പെടണം.

Share this news

Leave a Reply

%d bloggers like this: