പൊതുജനാരോഗ്യ സംരക്ഷണത്തിനായി പണം ചെലവഴിക്കുന്നതിൽ അയർലൻഡ് ഒമ്പതാം സ്ഥാനത്ത്‌

പൊതുജനാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലാണ് അയർലണ്ട്. ഇത് ശരിവെക്കുന്നതാണ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ESRI) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ പൊതുജനാരോഗ്യ സംരക്ഷണത്തിനായി പണം ചെലവഴിക്കുന്നതിൽ ഒമ്പതാം സ്ഥാനത്താണ് അയർലൻഡ്.

ആരോഗ്യ സംരക്ഷണത്തിനായുള്ള ആളോഹരി ചെലവിൽ രണ്ടാം സ്ഥാനത്താണ് അയർലണ്ടെന്നും ESRI റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു.
അന്താരാഷ്ട്ര തലത്തിലുള്ള ആരോഗ്യസംരക്ഷണ ഏജൻസികളുമായി താരതമ്യം ചെയ്യാൻ കഴിയുന്ന തരത്തിൽ മികവുറ്റതാണ് HSE-യുടെ പ്രവർത്തനങ്ങൾ.

ആരോഗ്യസംരക്ഷണ മേഖലയുടെ വികസനവും ശക്തിയും വെളിവാക്കുന്നതാണ് ഈ റിപ്പോർട്ടെന്ന് ESRI സീനിയർ റിസർച്ച് ഓഫീസർ Dr. Maev-Ann Wren പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: