കൊറോണ ലെവൽ 3: ഗാർഡയ്ക്ക്‌ 132 ചെക്ക് പോയിന്റുകൾ പക്ഷേ അധികാരമില്ല


ഓപ്പറേഷൻ fanacht എന്ന പേരിൽ ,സർക്കാർ ഇറക്കിയ ലെവൽ 3 നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ ഗാർഡയ്ക്ക് അയർലണ്ടിൽ ഉടനീളം 132 ചെക്ക് പോയിന്റുകൾ. ഇതിന്റെ പേരിൽ കേസ് എടുക്കാനുള്ള അധികാരം സർക്കാർ നൽകുന്നില്ല ഗാർഡയ്ക്ക്. അത് കൊണ്ട് ഈ ചെക്ക് പോയിന്റുകൾ നിയന്ത്രങ്ങൾ ഉറപ്പു വരുത്താൻ എത്രത്തോളം പ്രായോഗികമാണോ എന്ന് പറയാൻ കഴിയില്ല . പക്ഷേ റോഡുകളിൽ ഗാർഡയുടെ സാന്നിധ്യം ഉള്ളത് കൊണ്ട് ഒരു പരിധി വരെ നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ നിര്ബന്ധിതരാവും.ഗാർഡ റെപ്രെസെന്ററ്റീവ് അസോസിയേഷൻ (GRA )ഇതിനോട് ഇങ്ങനെ പ്രതികരിച്ചു കൂടുതൽ കർശനമായ നിയമങ്ങൾ ഗാർഡ അംഗങ്ങളെ കൂടുതൽ സമർദ്ദത്തിലാകും അത് കൊണ്ട് അധികാരങ്ങൾ കൊടുത്തില്ലേലും കുഴപ്പമില്ല .ഗാർഡയ്ക്ക് നിയന്ത്രങ്ങൾ ഉറപ്പു വരുത്താൻ ആവശ്യമുള്ള റിസോഴ്‌സ് കൊടുത്ത സർക്കാർ നടപടിയെയും GRA സ്വാഗതം ചെയ്തു.

ഈ 132 ചെക്ക് പോയിന്റുകളിലേക്കു 2500 ഗാർഡ അംഗങ്ങളെ വിന്യസിപ്പിച്ചിട്ടുണ്ട്. ഇതു ട്രാഫിക് കൂട്ടാനുള്ള സാധ്യത വളരെ വലുതാണ്. ഡബ്ലിൻ ഭാഗങ്ങളിൽ കൂടുതൽ ചെക്ക് പോയിന്റുകൾ ഉണ്ടാവും ,കൂടാതെ മോട്ടോർവേയിലും , കൗണ്ടികളുടെ അതിർത്തിയിലുമാണ് ചെക്ക് പോയിന്റുകൾ വെയ്ക്കാൻ ഉദേശിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: