കൊറോണവൈറസ്: ഒരു മരണവും 506 പുതിയ കേസുകളും അയർലൻഡിൽ സ്ഥിരീകരിച്ചു

ഇന്ന് 506 പുതിയ കോവിഡ് -19 കേസുകളും ഒരു മരണവും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ അയർലൻഡിൽ ആകെ കേസുകൾ 40086ഉം, ആകെ മരണം 1817ഉം ആയി.

പുതിയ കേസുകളിൽ 240 പുരുഷന്മാരും 266 സ്ത്രീകളുമാണ്. 64 ശതമാനം പേർ 45 വയസ്സിൽ താഴെയുള്ളവരാണ്. ആകെ കേസിെന്റെ 39% സമ്പർക്കം മൂലമാണ്. 59 കേസുകളുടെ ഉറവിടം വ്യക്തമല്ല.

ഡബ്ലിൻ 91, കോർക്ക് 76, ഡൊനഗൽ 53, മീത്ത് 42, മറ്റ് 21 കൗണ്ടികളിൽ നിന്നായി 244 കേസുകൾ എന്നിങ്ങനെയാണ് പ്രാദേശിക കണക്കുകൾ. 25 രോഗികൾ ഐസിയുവിൽ ഉൾപ്പെടെ 159 പേർ കോവിഡുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലാണ്.

വൈറസ് വ്യാപനം വീണ്ടും രൂക്ഷമായതിനാൽ, പരമാവധി സാമൂഹ്യ ഇടപെടൽ കുറയ്ക്കണമെന്ന് കഴിഞ്ഞദിവസം ചീഫ് മെഡിക്കൽ ഓഫീസർ Dr Tony Holohan പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: