കോവിഡ് 19: ലെവൽ 4-ലേക്ക് മാറാൻ സാധ്യത : CMO-യും ആരോഗ്യ വകുപ്പുമന്ത്രിയും ചർച്ച നടത്തി

Covid-19 വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ അയർലൻഡിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് സൂചന. രാജ്യത്ത്‌ ലെവൽ-5 നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ശുപാർശ ഈ ആഴ്ചയുടെ തുടക്കത്തിൽ തന്നെ NPHET സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശം സർക്കാർ തള്ളിക്കളഞ്ഞു.

ലെവൽ 5-ന് മുന്നോടിയായി ലെവൽ 4-ലേക്ക് രാജ്യം മാറുമെന്നാണ് നിലവിലെ സൂചനകൾ. ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകൾക്ക് ശേഷം, ഇന്നലെ വൈകുന്നേരം ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാനാണ്‌ ഇക്കാര്യം അറിയിച്ചത്.

നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ സാധ്യതകളെക്കുറിച്ച് ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ടോണി ഹോളോഹാനും ആരോഗ്യ വകുപ്പുമന്ത്രി സ്റ്റീഫൻ ഡൊണല്ലിയും ഇന്നലെ ചർച്ച നടത്തി. ഫോൺ സംഭാഷണത്തിലൂടെയാണ് ഇരുവരും ചർച്ച നടത്തിയത്.

അഞ്ചാം ലെവലിലേക്ക് മാറണമെന്നുള്ള NPHET നിർദ്ദേശം ഞെട്ടിച്ചുവെന്ന് മന്ത്രി പറഞ്ഞു. എന്നാൽ അഞ്ചാം ലെവലിലേക്ക് മാറുന്നതിനുള്ള വ്യവസ്ഥകളും നിയമങ്ങളും പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നടപ്പിലാക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച ഉച്ചയ്ക്ക് കാബിനറ്റ് കോവിഡ്-19 ഉപസമിതി യോഗം ചേരും.

Share this news

Leave a Reply

%d bloggers like this: