മരണവും അവകാശമാണ് : അയർലൻഡിൽ ദയാവധത്തിന് നിയമനിർമ്മാണ സാധ്യത തെളിഞ്ഞു

മാന്യമായി മരിക്കാനുള്ള ഐറിഷ് പോരാട്ടം ഫലം കാണുന്നു. മരണം ഒരാളുടെ അവകാശമാണെന്ന ഐറിഷ് പൗരബോധത്തിന്റെ ആദ്യ കടമ്പയാണ് ഇന്നലെ കടന്നത്. ഐറിഷ് TD ജിനോ കെന്നി അതീവ സന്തോഷത്തോടെയാണ് ദയാവധം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്.

ഡൈലിൽ നടന്ന വോട്ടെടുപ്പിനു ശേഷമാണ് കെന്നി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. Dail-ൽ കെന്നി അവതരിപ്പിച്ച ഡൈയിംഗ് വിത്ത് ഡിഗ്നിറ്റി ബിൽ ഇന്നലെ അടുത്ത ഘട്ടത്തിലേക്ക് പോകുന്നതിനായി 81-71 പേർ അനുകൂലമായി വോട്ട് ചെയ്തു.

ഡൈയിംഗ് വിത്ത് ഡിഗ്നിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഐറിഷ് പാർലമെൻറ് പ്രതേക കമ്മിറ്റി പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടിന് ഐറിഷ് പാർലമെൻറ് കമ്മിറ്റി അന്തിമരൂപം നൽകുമെന്നും കെന്നി പറഞ്ഞു. നിയമം മാറ്റാൻ ഇനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ട്, എങ്കിലും ജനാധിപത്യത്തിന് ഇത് ഏറ്റവും നല്ല ദിവസമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ അടുത്ത വർഷത്തോടെ നിയമനിർമ്മാണം നടക്കുമോയെന്ന് ഉറപ്പില്ല. നിർദ്ദിഷ്ട നിയമനിർമ്മാണത്തിന് ഒരു വർഷമോ അതിൽ കൂടുതലോ കാലതാമസം വരുമെന്നതാണ് ഇതിനു കാരണം. വിശദമായ ചർച്ചകൾ ഈ നിയമം പാസാക്കുന്നതിന് ആവശ്യമാണ്.

ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ അയർലണ്ടിൽ ദയാവധം നിയമാനുസൃതമായി അനുവദിക്കും. മാരകമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരുടെ ജീവിതം അവസാനിപ്പിക്കാൻ അവരെ ആരോഗ്യവിദഗ്ധർ സഹായിക്കും.

കഴിഞ്ഞ ദിവസത്തെ വോട്ടിങ് ഫലത്തിൽ കെന്നി സന്തോഷം പ്രകടിപ്പിച്ചു. വിക്കി ഫെലൻ, ടോം കുറാൻ എന്നിവർക്ക് അദ്ദേഹം നന്ദി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: