അയർലൻഡ് മലയാളികളും അണിയറ പ്രവർത്തകരായ ആൽബം “പൂർണേന്ദു ” റിലീസ് ചെയ്തു.

അഭിനേതാക്കളെ ലഭ്യമാകത്തതിനാൽ അയർലണ്ടിൽ ചിത്രീകരിക്കാൻ കഴിയാതെ പോയ ആൽബം പാലക്കാട് നെന്മാറയും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കി റിലീസ് ചെയ്തു.

അയർലൻഡ് മലയാളികളായ ജീനിയസ് പ്രഭ (കിൽകെനി), ബ്രൗൺ ബാബു (വെക്സ് ഫോർഡ് ) എന്നിവരാണ് ആൽബത്തിന്റെ അണിയറയിൽ അയർലണ്ടിൽ നിന്നും പ്രവർത്തിച്ചത് . ദിവസം തോറും മിഴിവേറുന്ന, കാണും തോറും മോഹം തോന്നുന്ന, കേൾക്കുംതോറും കാതിൽ പാടുന്ന ഒരു പൂർണേന്ദു മലയാള സംഗീത ലോകത്തിലേക്ക് ഉദിച്ചുയർന്നിരിക്കുകയാണെന്ന് ആൽബത്തിന്റെ രചന നിർവഹിച്ച ജീനിയസ് പ്രഭ പറഞ്ഞു .

സംവിധാനം സുനീഷ് നീണ്ടൂർ. നിർമാണം ടി എൻ പി പ്രൊഡക്ഷൻസ് റിലീസ് . ആൽബം കാണുവാൻ നൽകിയിരിക്കുന്ന യൂട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്യുക .

Share this news

Leave a Reply

%d bloggers like this: