അയർലണ്ടിലെ സർക്കാർ പിന്തുണയുള്ള ഗാർഹിക വായ്പ പദ്ധതികൾക്ക് വൻ ഇടിവ്

സർക്കാർ പിന്തുണയുള്ള ഗാർഹിക വായ്പ പദ്ധതികൾക്ക് വൻ ഇടിവ്. ലോണുകൾക്ക് വേണ്ടിയുള്ള അപേക്ഷകളും അനുമതികളും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം 50% ഇടിവ്.

സർക്കാരിന്റെ ”അയർലണ്ട് പുനർനിർമാണ” ഭവനവായ്പാ പദ്ധതിയ്ക്ക് 2020 ലെ ആദ്യ 9 മാസങ്ങളിൽ സംഭവിച്ച ഇടിവ് ചരിത്രത്തിലാദ്യ സംഭവം ആണെന്ന് Sinn Féin housing ന്റെ വക്താവ് Eoin Ó Broin പറഞ്ഞു.

“2020 സെപ്റ്റംബർ വരെ 1,084 അപേക്ഷകൾ മൂല്യനിർണയം നടത്തുകയും 495 എണ്ണത്തിനു അനുമതി നൽകുകയും ചെയ്തു.(46%)”, Eoin Ó Broin കൂട്ടിച്ചേർത്തു.

2019 ആയി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവ് തന്നെ. 2018 ൽ ആണ് ആദ്യ ഉപഭോക്താക്കൾക്ക് വേണ്ടി, സർക്കാർ പിന്തുണയുള്ള ഈട് വയ്പ്പ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ സ്കീം അനുസരിച്ച്, 2021 ൽ €210 മില്യൺ വരുന്ന വർഷം ചെലവു ചെയ്യാൻ ബജറ്റിൽ മാറ്റിവയ്ക്കുന്നതാണ്.

പക്ഷെ, അനുമതി കൊടുക്കപ്പെട്ട ലോണുകളുടെ drawn-down സംഖ്യകൾ ഡിപാർട്ട്മെന്റ് പുറത്തുവിട്ടിട്ടില്ല. അനുമതി കൊടുക്കപ്പെട്ട ലോൺ തുകകൾ എത്ര വീട്ടുകാർ എടുത്തുതുടങ്ങി എന്നറിയാൻ നിലവിൽ വ്യവസ്ഥയില്ല.

2020 ൽ കാണുന്ന കണക്കുകൾ പ്രകാരം കുറഞ്ഞ വരുമാനമുള്ള ആദ്യ ഉപഭോക്താക്കൾ ഹൗസിങ് വിപണിയിലേക്കുള്ള പ്രവേശനം വർദ്ധിപ്പിക്കുന്ന ഹോം ലോണുകൾക്ക് അപേക്ഷിക്കുന്നത് വളരെ കുറവാണ്.

ഹൗസിങ് ഏജൻസിയുടെ ശുപാർശയും വ്യവസ്ഥയും പ്രകാരം ആർക്കൊക്കെ ലോൺ അനുവദിക്കണം എന്ന് തീരുമാനമെടുക്കാനുള്ള അധികാരം പ്രാദേശിക അധികാരികൾക്കുണ്ട്.

മൊത്ത വാർഷിക വരുമാനം €50,000 ഉള്ളവർക്ക് സ്കീം ലഭ്യമാണ്. (ഒറ്റ അപേക്ഷകർക്ക്). യോജിച്ചുള്ള അപേക്ഷകരുടെ വരുമാന പരിധി €75,000 ആണ്.

Share this news

Leave a Reply

%d bloggers like this: