അയർലൻഡിൽ ജീവിച്ചിട്ട് ഐറിഷ് പഠിച്ചില്ലെങ്കിൽ എങ്ങനെയാ; ഇതാ പഠിച്ചോളു, മനോഹരമായ 5 ഐറിഷ് ആശംസാ വചനങ്ങൾ

രണ്ട് ഔദ്യോഗിക ഭാഷകളുള്ള രാജ്യമാണു  അയർലണ്ട്. Gaeilge എന്നവാക്ക് ” ഐറിഷ്” എന്നതിനെയും Béarla എന്നവാക്ക് ” ഇംഗ്ലീഷി”നെയും കുറിക്കുന്നു. ഈ ലേഖനത്തിൽ ഏറെ പ്രിയപ്പെട്ട കുറച്ചു ഐറിഷ് വാക്കുകൾ മനസ്സിലാക്കാം.

Misneach.

നിഘണ്ടുവിൽ ഈ വാക്കിനു ‘ ധൈര്യം’ എന്ന അർത്ഥമേ കാണൂ. എന്നാൽ ഐറിഷ് സംസാരിക്കുന്നവർക്ക് Misneach കേവലം ‘ ധൈര്യം’ അല്ല.

അതിലുപരി ആ വാക്ക് പ്രോൽസാഹനം, വിശ്വാസം, പ്രതീക്ഷ എന്നിവയെ കുറിക്കുന്നു. തന്മയീഭാവം പ്രകടിപ്പിക്കുന്ന, ശ്രദ്ധയുള്ള എന്ന അർത്ഥത്തിൽ സുഹൃത്തുക്കൾക്കിടയിൽ ഈ വാക്ക് പങ്കുവയ്ക്കപ്പെടുന്നു. 

RTÉ’s Irish language podcast കേട്ടാൽ കൂടുതൽ കാര്യങ്ങൾ പഠിക്കാൻ കഴിയും.

Ná caill do mhisneach എന്നാൽ നിരാശപ്പെടരുത് എന്ന് അർത്ഥം.

Meanma

ഈ വാക്കിനു മന:സ്ഥിതി എന്ന് ഒഴുക്കൻ മട്ടിൽ അർത്ഥം പറഞ്ഞാൽ മതിയാകില്ല. Colm Mac Con Iomaire ന്റെ സംഗീത കച്ചേരി കേൾക്കുമ്പോൾ നിങളുടെ മനസ്സിനുണ്ടാകുന്ന താരള്യം, ആകർഷണീയത അതാണ് Meanma.

Thug sé ardú meanman dom എന്നാൽ അത് എന്റെ മനസ്സിനെ ഉന്മിഷത്താക്കി എന്ന് അർത്ഥം.

Meitheal

സംഘബോധത്തെയും പൊതുനന്മയ്ക്കായുള്ള ആളുകളുടെ കൂട്ടയ്മയെയും സൂചിപ്പിക്കുന്ന മനോഹരമായ ഒരു വാക്കാണിത്.തന്റേതായ ഇടുങിയ ലോകത്തു നിന്നിറങി അപരർക്കു വേണ്ടി ചിന്തിക്കുന്ന പ്രവണത.

Is iontach an meitheal iad- എന്നാൽ അവരുടെ സംഘകൂട്ടായ്മ അതിഗംഭീരമാണ്.

Sólás

ഈ വാക്കിനു ഇംഗ്ലീഷ് പദമായ solace നോട് (സാന്ത്വനം , ആശ്വാസം) സാമ്യമുണ്ട്. ആവശ്യമുള്ളപ്പോൾ കൊടുക്കേണ്ട സാന്ത്വനം എന്ന് പൊരുൾ.

An áit a mbíonn an dólás, bíonn an sólás ina aice- എല്ലാ മേഘങ്ങള്ക്കും ഒരു വെള്ളി വര ഉണ്ട് എന്ന് അർത്ഥം.

Spreagadh

പ്രചോദിപ്പിക്കുക എന്ന് അർത്ഥം വരുന്ന ക്രിയാപദം.

ഒരാൾക്ക് മറ്റൊരാളിൽ പ്രതീക്ഷയും കാരുണ്യവും പ്രചോദിപ്പിക്കാൻ കഴിയും. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണം Helen O’ Rahilly എന്ന ടെലിവിഷൻ അവതാരകൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളാണ്.

Spreag sí mé lena cineáltas- അവൾ എന്നെ അവളുടെ കാരുണ്യത്താൽ പ്രചോദിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: