അയർലണ്ടിൽ വെച്ച് മരണമടഞ്ഞാൽ മൃതദേഹം സ്വദേശത്തേക്കു കൊണ്ട് പോകാനുള്ള നടപടിക്രമങ്ങൾ


അയര്‍ലണ്ടില്‍ താമസിക്കുന്ന പ്രവാസിയായ ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ ശവശരീരം അയാളുടെ നാട്ടിലേക്കു ദഹിപ്പിക്കാനോ അടക്കാനോ കൊണ്ടുപോകാന്‍ കുറച്ചു ഉപചാരമര്യാദകള്‍ പാലിക്കേണ്ടതുണ്ട്. . ഇങ്ങനെ ശരീരം പരേതന്റെ നാട്ടിലേക്ക് കൊണ്ടുപോകുന്ന രീതിയെ Repatriation എന്ന് പറയുന്നു.

Repatriate ചെയ്യാന്‍ ഭീമമായ ചെലവ് വഹിക്കേണ്ടതുണ്ട്. ചിലര്‍ ശരീരം അയര്‍ലണ്ടില്‍ തന്നെ ദഹിപ്പിക്കുകയും ചിതാഭസ്മം സ്വദേശത്തേക്ക് അയയ്ക്കാറുമുണ്ട്.

ശരീരം സ്വദേശത്തേക്ക് കൊണ്ടുപോകാന്‍ ഞാന്‍ ആരുടെ സഹായം തേടണം?

ഫ്യൂണറൽ ഡയറക്ടർ:

Funeral Director ടെ സഹായമാണ് തേടേണ്ടത്. അദ്ദേഹം, ശരീരം സ്വദേശത്തേക്ക് കൊണ്ടുപോകാനുള്ള സഹായങ്ങള്‍ ചെയ്തുതരും. പരേതന്‍റെ സ്വദേശത്തുള്ള Funeral Director ടെ സഹായവും ഇത്തരത്തിൽ തേടാവുന്നതാണ്.

എംബസി:

പരേതന്‍റെ നാടിന്‍റെ അയര്‍ലണ്ടിലുള്ള എംബസിയുടെ സഹായവും തേടാവുന്നതാണ്.

ടൂർ ഓപ്പറേറ്റർ:

അയര്‍ലണ്ടില്‍, ഒരു package holiday യ്ക്കിടയിലാണ് മരണം സംഭവിച്ചതെങ്കില്‍ നിങ്ങളുടെ ടൂര്‍ ഓപ്പറേറ്റര്‍ക്ക് നിങ്ങൾക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുതരാൻ സാധിക്കും.

മരണം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടോ ?:

ഉണ്ട്. രജിസ്റ്റര്‍ ചെയ്യാന്‍ നിങ്ങള്ക്ക് ഒരു ഡോക്ടര്‍ ഒപ്പിട്ട Death Notification സംഘടിപ്പിക്കേണ്ടതുണ്ട്. ഈ നോട്ടിഫിക്കേഷന്‍ കിട്ടിയാല്‍ ഉടന്‍ നിങ്ങള്‍ Local Registrar of Births, Marriages and Deaths ന്‍റെ അടുത്ത് പോയി മരണം രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രാര്‍ നിങ്ങൾക്ക് Death Certificate ഇഷ്യൂ ചെയ്യും.

കൊറോണർ:

ഒരു Coroner (ദുര്‍മരണവിചാരണാധികാരി) ശരീരം പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ടാല്‍ മരണം രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം അവര്‍തന്നെ ചെയ്തുതരും. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മരണകാരണമറിഞ്ഞാലേ Death Certificate കിട്ടുകയുള്ളൂ. അതിനു ചെറിയ കാലതാമസം വരും.

Coroner (ദുര്‍മരണവിചാരണാധികാരി) സമക്ഷം മരണം റിപ്പോർട്ട് ചെയ്യേണ്ടതുണ്ടോ? :

ഏറെ നാളത്തെ ചികില്‍സയ്ക്കൊടുവില്‍ സംഭവിക്കുന്ന മരണമാണെങ്കില്‍ Coroner സമക്ഷം റിപ്പോര്‍ട്ട് ചെയ്യേണ്ട. ഈ അവസരത്തില്‍ ഒരു ഡോക്ടര്‍ Death Notification ഇഷ്യൂ ചെയ്യും. ഈ നോട്ടിഫിക്കേഷന്‍ വച്ച് മരണം രജിസ്റ്റര്‍ ചെയ്യണം. അതിനു ശേഷമാണ് നിങ്ങള്‍ക്ക് Death certificate ലഭിക്കുക.

പെട്ടെന്നുണ്ടാകുന്ന മരണം, അസ്വാഭാവിക മരണം, violent death എന്നിവ, മരണം നടന്ന ഡിസ്ട്രിക്‍ടിലെ District coroner ടെയടുത്ത് റിപ്പോര്‍ട്ട് ചെയ്യണം. ഇങ്ങനെ വരുന്ന സന്ദര്‍ഭത്തില്‍ Coroner ടെയടുത്ത് മരണം റിപ്പോര്‍ട്ട് ചെയ്യണ്ട ചുമതല ഡോക്ടര്‍ / Registrar of deaths/ funeral director/ മരണസമയത്ത് പരേതന്‍ വസിച്ചിരുന്ന വീടിന്‍റെ / ഹോട്ടലിന്‍റെ / ഉടമ അല്ലെങ്കില്‍ മാനേജര്‍ എന്നിവര്‍ക്കാണ്. Coroner ശവശരീരം ഒരു മോര്‍ച്ചറിയിലേക്ക് മാറ്റും എന്നിട്ട് പോസ്റ്റ്മോര്‍ട്ടത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തും. മരണകാരണമറിയാനാണിങ്ങനെ ചെയ്യുന്നത്.

ഗാർഡ:

നിങ്ങള്‍ക്ക് വേണമെങ്കില്‍ സീനിയര്‍ Garda Siochana യുടെ (Sergeant റാങ്കില്‍ താഴെയാല്ലാത്ത ) അടുക്കലും മരണം റിപ്പോര്‍ട് ചെയ്യാം. അദ്ദേഹം അത് Coroner നെ അറിയിച്ചുകൊള്ളും. ശരീരം തിരിച്ചറിയാന്‍ Garda Siochana പരേതന്‍റെ കുടുംബാംഗത്തെ ഏര്‍പ്പാടാക്കും.

സ്വദേശത്തേക്ക് കൊണ്ടുപോകാന്‍ ശരീരം എങ്ങനെ തയ്യാറാക്കും ?

ശവശരീരത്തെ ഔപചാരികമായി തിരിച്ചറിയേണ്ടതുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ പരേതന്‍റെ സഹയാത്രികനോ ബിസിനസ്സിലെ സഹപ്രവര്‍ത്തകനോ ആണത് ചെയ്യുക. അല്ലെങ്കില്‍ പരേതന്‍റെ കുടുംബാംഗം അയര്‍ലണ്ടിലേക്ക് വന്ന്‍ ശരീരം തിരിച്ചറിയണം.

നിങ്ങള്‍ അയര്‍ലണ്ടില്‍ ഒരു Funeral Director നെ നിയോഗിച്ചിട്ടുണ്ടെങ്കില്‍ ശരീരം എമ്പാം ചെയ്യാനും സ്വദേശത്തേക്കെത്തിക്കാനും ഉള്ള കാര്യങ്ങള്‍ അയാള്‍ നോക്കിക്കൊള്ളും. ശരീരം കേടുകൂടാതെ സൂക്ഷിക്കാനാണ് എമ്പാം ചെയ്യുന്നത്. പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞാല്‍ ശരീരം Funeral Director, Coroner ടെ സമ്മതപ്രകാരം ശരീരം പുറത്തെത്തിക്കും.

ശവപ്പെട്ടികൾ:

അന്താരാഷ്ട്ര നിയമപ്രകാരം, രാജ്യാതിര്‍ത്തികള്‍ കടന്നുപോകുന്ന ശവപ്പെട്ടികൾ സിങ്ക് അല്ലെങ്കില്‍ ഈയം കൊണ്ട് ലൈനിങ് ചെയ്തതും സീല്‍ ചെയ്തതുമായിരിക്കണം. (ശവശരീരങ്ങള്‍ ഗതാഗതം ചെയ്യപ്പെടുന്നതിനെ കുറിച്ചുള്ള League of Nations International Regulations Concerning the conveyances of Corpses,1937 Article 3 പ്രകാരവും Council of Europe Agreement on the Transfer of Corpses ,1973 പ്രകാരവുമുള്ള മാര്‍ഗരേഖ).

ഇങ്ങനെ കൊണ്ടുപോകുന്ന ശവപ്പെട്ടികള്‍ ശവസംസ്കാരത്തിന് ഉപയോഗിക്കാന്‍ പാടില്ല. ഒന്നുകില്‍ അതിലെ ലൈനിങ് മാറ്റി സംസ്കരിക്കുക അല്ലെങ്കില്‍ സംസ്കരണത്തിന് മറ്റൊരു ശവപ്പെട്ടി ഉപയോഗിക്കുക.

ഡോക്യുമെന്‍റേഷന്‍:

ശരീരം അയര്‍ലണ്ടില്‍ നിന്നും കൊണ്ടുപോകുന്നതിന് മുമ്പ് താഴെ പറഞ്ഞ രേഖകള്‍ കയ്യില്‍ കരുതേണ്ടതാണ്:

  1. Coroner തരുന്ന removal order/ non-infectious note
  2. എമ്പാമിങ് സെര്‍ടിഫിക്കറ്റ്
  3. പരേതന്‍റെ പാസ്പോര്‍ട്ട്/ തിരിച്ചറിയല്‍ കാർഡ്
  4. Funeral Director ടെ ഡിക്ലറേഷന്‍
  5. എംബസി പെര്‍മിറ്റ്
  6. നോട്ടറി പരിശോധിച്ച ലീഗല്‍ രേഖകള്‍ (അന്താരാഷ്ട്ര തലത്തില്‍ സാധുത ഉറപ്പിക്കാന്‍).

നിങ്ങള്‍ എംബസിയുമായി ബന്ധപ്പെട്ട്, ചെയ്യേണ്ട ഔപചാരികതകളെ കുറിച്ചും രേഖകളെക്കുറിച്ചും അന്വേഷിക്കണം. ഇതിന് നിങ്ങള്‍ക്ക് Funeral Director ടെ സഹായം തേടാം. Coroner ടെ removal order ഉം രജിസ്ട്രാര്‍ടെ പക്കല്‍ നിന്നു മരണ സര്‍ട്ടിഫിക്കറ്റും (ലഭ്യമെങ്കില്‍) സംഘടിപ്പിക്കാന്‍ അവര്‍ നിങ്ങളെ സഹായിക്കും.

യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ :

ശരീരം അയര്‍ലണ്ടില്‍ നിന്നു സ്വദേശത്തേക്കെത്തിക്കാന്‍ വേണ്ട കാര്യങ്ങള്‍ നിങ്ങള്‍ തന്നെ ചെയ്യേണ്ടതാണ്. നിങ്ങളുടെ Funeral Director ഇതിന് നിങ്ങളെ സഹായിക്കും. വിമാനമാര്‍ഗമോ കപ്പല്‍ മാര്‍ഗമോ കരമാര്‍ഗമോ നിങ്ങള്‍ക്ക് ശരീരം സ്വദേശത്ത് എത്തിക്കാം. കരമാര്‍ഗമുള്ള യാത്രയ്ക്ക് ചെലവു കുറവാണ് പക്ഷെ കാലതാമസം ഉണ്ടാകും.

നിങ്ങളോ നിങ്ങളുടെ Funeral Director ഓ എംബസിയുമായി ബന്ധപ്പെട്ട് യാത്രയുടെ വിവരങ്ങള്‍ അവരെ അറിയിക്കുക. എന്നാലെ പരേതന്റെ നാട്ടിലുള്ള ബന്ധപ്പെട്ട അധികാരികളെ എംബസിക്കാര്‍ക്ക് വിവരങ്ങള്‍ അറിയിക്കാന്‍ സാധിക്കുകയുള്ളൂ.

നിങ്ങളോ നിങ്ങളുടെ Funeral Director ഓ നിങ്ങളുടെ നാട്ടിലുള്ള Funeral Director മായി ബന്ധപ്പെടണം. എന്നാലേ അയാള്‍ക്ക് നാട്ടിലുള്ള നിയമപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാനും ശരീരം നാട്ടിലെത്തുമ്പോള്‍ ശവസംസ്കാരത്തിനു വേണ്ട ഒരുക്കങ്ങൾ ചെയ്യാനും കഴിയൂ.

ചെലവുകള്‍:

Repatriation നല്ല ചെലവുള്ള കാര്യമാണ്. സഞ്ചരിക്കേണ്ടദൂരവും രീതിയും അനുസരിച്ചു ചെലവുകള്‍ വ്യത്യാസപ്പെടും. പരേതന് യാത്രാ ഇന്‍ഷൂറന്‍സോ സ്വകാര്യ മെഡിക്കല്‍ കവറോ ഉണ്ടോ എന്ന് നിങ്ങള്‍ പരിശോധിക്കണം. ഉണ്ടെങ്കില്‍ യാത്രച്ചെലവ് അതിൽ നിന്ന് ഈടാക്കികൊള്ളും . കവറേജ് ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഇന്‍ഷൂറന്‍സ് കമ്പനിയുമായി നിങ്ങള്‍ ബന്ധപ്പെടണം. മറ്റ് പല രാജ്യങ്ങളും ചെയ്യുന്ന പോലെ ശവശരീരം നാട്ടിലെത്തിക്കാന്‍ ഐറിഷ് ഗവര്‍മെന്‍റ് സാമ്പത്തിക സഹായം ആര്‍ക്കും ചെയ്തുകൊടുക്കില്ല.

ക്രെഡിറ്റ് യൂണിയൻ അക്കൗണ്ട് ഉള്ളവർക്ക് മരണാനന്തര ചിലവുകൾ കവർ ആകുമോ എന്ന് ചോദിക്കുന്നത് ഉത്തമമായിരിക്കും.അങ്ങനെ ക്രെഡിറ്റ് യൂണിയൻ മുഴുവൻ തുകയും എടുത്ത അനുഭവങ്ങൾ ഇതിനു മുൻപ് ഉണ്ടായിട്ടുണ്ട്.

ബന്ധപ്പെടുക :

Contact information for foreign embassies and consulates responsible for Ireland.

https://www.dfa.ie/home/index.aspx?id=376

Irish Association of Funeral Directors

Mespil House- Mespil Business Centre – Sussex Road -Dublin 4-Ireland

Tel: 0818 935 000- Homepage: http://www.iafd.ie/

Share this news

Leave a Reply

%d bloggers like this: