Sunday, November 29, 2020

DUBLIN ZOO അടച്ചു പൂട്ടൽ ഭീഷണിയിൽ. രക്ഷിക്കാൻ ഒരുങ്ങി സർക്കാരും പൊതുജങ്ങളും

Updated on 19-11-2020 at 8:49 am

Share this news


200 വർഷത്തെ പാരമ്പര്യവും ചരിത്രവുമുള്ള അയർലാണ്ടിലെ ഏറ്റവും പ്രശസ്തമായ ഡബ്ലിൻ മൃഗശാലയിൽ, മൃഗങ്ങൾക്ക് തീറ്റ കൊടുക്കാൻ മാത്രം പ്രതിമാസം € 500,000 ചെലവുണ്ട്. കോവിഡ് കാലഘട്ടത്തിൽ അവർക്ക് സഹിക്കേണ്ടിവന്ന വരുമാന നഷ്ടം € 10 മില്യൺ ആണ്.ഈ പ്രതിസന്ധിഘട്ടത്തിൽ ഐറിഷ് ജനതയുടെ കൈയഴിഞ്ഞ സഹായസഹകരണങ്ങളില്ലാതെ ഇനി മൃഗശാലയുടെ ചെലവുകൾ നിവൃത്തിക്കാൻ കഴിയില്ല. സാമ്പത്തിക ദുരിതത്തിൽ നിന്ന് കരകേറാൻ അവർ ഒരു വലിയ ധനസമാഹരണ യജ്ഞത്തിന്( “save Dublin Zoo” ) ബുധനാഴ്ച തുടക്കം കുറിച്ചു.മൃഗശാല അടഞ്ഞു കിടക്കുകയാണെങ്കിലും മൃഗങ്ങളെ വളരെ മാന്യമായ രീതിയിൽ തന്നെ അധികൃതർ പരിപാലിച്ച് പോരുന്നുണ്ട് .ഏതാണ്ട് 400 മൃഗങ്ങളുടെ ക്ഷേമകാര്യങ്ങൾ നോക്കാൻ, പ്രാപ്തിയുള്ള ഒരു സംഘം ആത്മാർത്ഥമായി പ്രവർത്തിച്ചുപോരുന്നുണ്ട്.

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് മൃഗശാല.കഴിഞ്ഞ 15 വർഷങ്ങളായി സർക്കാരിൽ നിന്ന് ഒരു ധനസഹായവും ലഭിക്കുന്നില്ല. ഗേറ്റ് രസീതുകളുടെയും ഓൺ‌സൈറ്റ് വിൽ‌പനയുടെയും രൂപത്തിലുള്ള വരുമാനം മാത്രമാണുള്ളത്. അവയാകട്ടെ കോവിഡ് -19 കാരണം മുടങ്ങുകയും ചെയ്തു. ഇന്നുവരെ ഡബ്ലിൻ മൃഗശാലയ്ക്ക് € 8.2 ദശലക്ഷത്തിന്റെ വരുമാനം നഷ്ടമായി.

മൃഗശാലയുടെ ഓപറേഷൻസ് മാനേജർ Gerry Creighton പറയുന്നു
” ഞങ്ങളുടെ സ്ഥിതി വളരെ ഗുരുതരമായി തുടരുകയാണ്. തലമുറകളായി, പ്രകൃതിയുമായി ബന്ധപ്പെടാനും മൃഗങ്ങളെക്കുറിച്ച് അറിയാനും കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുചേരുന്ന ഒരിടമാണ് ഞങ്ങളുടെ മൃഗശാല. നിലവിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇനിയും ഞങ്ങൾക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല”

” വർഷാവർഷങ്ങളായി ഈ സമയത്ത് മൃഗശാലയിൽ സാധാരണയായി വൈൽഡ് ലൈറ്റിന്റെ (വൈദ്യുത ദീപാലങ്കാര മേള) തിരക്കായിരിക്കും.
ഒപ്പം, തിരക്കേറിയ ക്രിസ്മസ് കാലഘട്ടത്തിനുള്ള ഒരുക്കങ്ങളും. ഈ വർഷത്തിൽ ഞങ്ങൾ അതിജീവനത്തിനു വേണ്ടി പോരാടുകയാണു. അതിനാൽ ഐറിഷ് ജനതയുടെ സഹായങ്ങൾ ഇല്ലാതെ ഇനി ഞങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല”
ഒരു ധനസമാഹരണ പരിപാടി സംഘടിപ്പിക്കാൻ ആളുകളോട് ആവശ്യപ്പെടുകയാണു മൃഗശാലയുടെ അധികാരികൾ .അല്ലെങ്കിൽ
www.DublinZoo.ie എന്ന മൃഗശാലയുടെസൈറ്റിൽ പോയി സംഭാവന ചെയ്താലും മതി. മൃഗശാലയിലെ മൃഗങ്ങളെ സഹായിക്കാൻ, ദത്തെടുക്കൽ പക്കേജുകളും( adoption package) വില്പനയിലുണ്ട്.

savedublinzoo എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ സംഭാവനയോ ധനസമാഹരണമോ നടത്താൻ അധികൃതർ ജനങ്ങളോടപേക്ഷിക്കുന്നുണ്ട്.ഡബ്ലിൻ മൃഗശാലയെക്കുറിച്ചുള്ള തങ്ങളുടെ പ്രിയപ്പെട്ട ഒർമ്മകൾ പോസ്റ്റുചെയ്തുകൊണ്ട് “save dublin zoo” പ്രചരണം നടത്താനും ആളുകളോട് ആവശ്യപ്പെടുന്നു.എല്ലാ പണവും ഡബ്ലിൻ മൃഗശാലയിലെ മൃഗങ്ങളുടെ സംരക്ഷണത്തിലേക്ക് ചെലവിടുന്നതാണു. ചുവന്ന പാണ്ടകളിലൊന്നിനു് ഒരു ദിവസത്തേക്ക് തീറ്റകൊടുക്കാൻ € 25 മതി. ഒരു ദിവസത്തേക്ക് സിംഹത്തെ പോറ്റാൻ € 50 മതി. ഒരു ദിവസത്തേക്ക് ആനയെ പരിപാലിക്കാൻ €75 കൊടുത്താൽ മതിയാകും.€ 100 കൊടുത്താൽ ഒരു വെളുത്ത കാണ്ടാമൃഗത്തിന് ഒരാഴ്ച ഭക്ഷണം നൽകും. അയർലണ്ടിലെ മനോഹരമായ dublin zoo സംരക്ഷിക്കാൻ മലയാളികൾ മുന്നിട്ടിറങ്ങുമെന്നു പ്രതീക്ഷിക്കുന്നു.

comments


 

Other news in this section
WhatsApp chat