വാടകക്കാരെ കുടിയൊഴിപ്പിക്കണമെങ്കില്‍ പ്രൂഫ് ഓഫ് സെയില്‍ നിര്‍ബന്ധം: ഹൈക്കോടതി

വീട് വില്‍ക്കുന്നതിനായുള്ള പ്രൂഫ് ഓഫ് സെയില്‍ ലഭിക്കാതെ ദമ്പതികളായ വാടകക്കാരെ കുടിയൊഴിപ്പിക്കാന്‍ വീട്ടുടമയ്ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി വിധി. എട്ട് വര്‍ഷം ഒരേ വീട്ടില്‍ വാടകയ്ക്ക് കഴിയുന്നവരെ കുടിയൊഴിപ്പിക്കാന്‍ നോട്ടീസയച്ച വീട്ടുടമയോട്, വീട് മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ പോകുന്നു എന്ന കരാര്‍ പകര്‍പ്പ് സമര്‍പ്പിക്കണമെന്നാണ് ജസ്റ്റിസ് Garrett Simons കഴിഞ്ഞ ദിവസം വിധിച്ചത്. വിക്ക്‌ലോ ടൗണില്‍ വാടകയ്ക്ക് താമസിക്കുന്ന Brendan-Erika Gunn ദമ്പതികളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വീട്ടുടമയായ David Warrick നല്‍കിയ notice of termination റദ്ദാക്കിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.

2012ലാണ് ദമ്പതികള്‍ ഇവിടെ വാടകയ്ക്ക് താമസമാരംഭിച്ചത്. ഒരു ഏജന്റ് വഴിയായിരുന്നു വാടകക്കരാര്‍ ഒപ്പിട്ടത്. പിന്നീട് 2018-ല്‍ ലഭിച്ച കുടിയൊഴിപ്പിക്കല്‍ നോട്ടീസ് പ്രകാരം ഇതിന് തയ്യാറാകാതിരുന്നതോടെ കേസ് Residential Tenancies Board (RTB) കൈകാര്യം ചെയ്യാന്‍ ആരംഭിച്ചു. മൂന്ന് മാസത്തികം വീട് വില്‍ക്കാന്‍ തീരുമാനിച്ചതിനാലാണ് കുടിയൊഴിപ്പിക്കലെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്. അന്നത്തെ നിയമമനുസരിച്ച് വാടകക്കാരെ കുടിയൊഴിപ്പിച്ചാല്‍ 3 മാസത്തിനുള്ളില്‍ വീട്ടുടമ വീട് വില്‍പ്പന നടത്തണം. പിന്നീട് ഇത് 9 മാസമാക്കി നിയമം ഭേദഗതി ചെയ്തിരുന്നു.

എന്നാല്‍ David Warrick-ല്‍ നിന്നല്ല തങ്ങള്‍ വാടകയ്ക്ക് വീട് വാങ്ങിയതെന്ന് വ്യക്തമാക്കിയ Gunn ദമ്പതികള്‍ അപ്പീല്‍ നല്‍കി. തുടര്‍ന്ന് കേസ് കോടതിയിലെത്തുകയായിരുന്നു.

David Warrick തന്നെയാണ് വീട്ടുടമയെന്ന് കോടതിക്ക് ബോധ്യപ്പെട്ടെങ്കിലും വീട് വില്‍ക്കുന്നതായി കാണിക്കുന്ന കരാര്‍ ഉണ്ടെങ്കില്‍ മാത്രമേ വാടകക്കാരെ കുടിയൊഴിപ്പിക്കാവൂ എന്ന് കോടതി വിധിക്കുകയായിരുന്നു. അതേസമയം നിലവിലെ നിയമത്തിന് അനുസൃതമായി ഉടമയ്ക്ക് പുതിയ നോട്ടീസ് അയയ്ക്കാമെന്നും കോടതി വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: