Lidl-ന്റെ Newbridge വെയര്‍ഹൗസില്‍ 50 തൊഴിലവസരങ്ങള്‍

സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ Lidl-ന്റെ Co Kildare-ലെ Newbridge-ലുള്ള വെയര്‍ഹൗസില്‍ പുതുതായി 50 പേര്‍ക്ക് തൊഴിലവസരം. നിലവില്‍ 205 പേര്‍ ജോലി ചെയ്യുന്ന വെയര്‍ഹൗസിലാണ് അയര്‍ലണ്ടിലെ എല്ലാ Lidl സ്‌റ്റോറുകളിലേയ്ക്കുമുള്ള സാധനങ്ങള്‍ സ്‌റ്റോക്ക് ചെയ്യുന്നത്.

കോവിഡ്-19 കാരണം അയര്‍ലണ്ടിലെ തൊഴിലില്ലായ്മാ നിരക്ക് 62.4% ആയി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സുവര്‍ണ്ണാവസരവുമായി Lidl എത്തുന്നത്. താല്‍പര്യമുള്ളവര്‍ക്ക് www.lidl.ie/jobs സന്ദര്‍ശിച്ച് ജോലിക്കായി അപേക്ഷ നല്‍കാം.

പുതിയ ജോലിക്കാര്‍ക്ക് വിശദമായ പരിശീലനവും, മറ്റ് ആനുകൂല്യങ്ങും നല്‍കുമെന്ന് തൊഴിലവസരങ്ങള്‍ പ്രസിദ്ധപ്പെടുത്തിക്കൊണ്ട് Lidl Ireland Regional Director Niall Murray പറഞ്ഞു.



Share this news

Leave a Reply

%d bloggers like this: