കളിപ്പാട്ടങ്ങള്‍ ടെസ്റ്റ് ചെയ്യാമോ? ഡബ്ലിനില്‍ ‘തൊഴിലവസര’വുമായി IKEA വിളിക്കുന്നു

പ്രശസ്ത കളിപ്പാട്ട നിര്‍മ്മാണക്കമ്പനിയായ IKEA ഡബ്ലിനില്‍ Chief Play Executive Officer തസ്തികയിലേയ്ക്ക് അപേക്ഷകരെ ക്ഷണിക്കുന്നു. കമ്പനി ഇറക്കുന്ന കളിപ്പാട്ടങ്ങള്‍ ഷോറൂമുകളിലെത്തും മുമ്പ് അവയുമൊത്ത് കളിച്ചുനോക്കി അഭിപ്രായം രേഖപ്പെടുത്തലാണ് പണി. ഇതെന്തെളുപ്പം എന്നു കരുതി ചാടിക്കയറി അപ്ലൈ ചെയ്യാന്‍ വരട്ടെ, 4 വയസിനും 12 വയസിനും ഇടയില്‍ പ്രായമുള്ളവരെ മാത്രമേ ഈ ‘ജോലി’ക്ക് കമ്പനി പരിഗണിക്കൂ.

നല്ല ഭാവനയും, കളിപ്പാട്ടങ്ങളുമൊത്ത് ഏറെ നേരെ ചെലവിടാന്‍ മടിയുമില്ലാത്ത കുട്ടിയെയാണ് തങ്ങളുടെ Chief Play Executive Officer ആക്കാന്‍ IKEA ആഗ്രഹിക്കുന്നത്. കമ്പനിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ ബയോഡാറ്റയോ, വീഡിയോയോ chiefplayofficer@hopeandglorypr.com എന്ന ഇമെയില്‍ അഡ്രസിലേയ്ക്ക് ജനുവരി 4നു മുമ്പ് അയയക്കണം. അപേക്ഷ കഴിയുന്നത്ര ക്രിയേറ്റീവ് ആയിരിക്കണമെന്ന് മാത്രം. ജോലി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.linkedin.com/jobs/view/2328475032/?capColoOverride=true

ജോലി ലഭിച്ചാല്‍ കളിപ്പാട്ടങ്ങളുമായി കളിക്കാമെന്ന് മാത്രമല്ല, ടെസ്റ്റ് ചെയ്യുന്ന കളിപ്പാട്ടങ്ങള്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് സ്വന്തമാക്കുകയും വീട്ടിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്യാം.

കളി എന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് പരമപ്രധാനമാണെന്നാണ് IKEA-യുടെ UK&IE ചില്‍ഡ്രണ്‍സ് ബിസിനസ് ലീഡറായ തോമസ് പാര്‍ക്കര്‍ പറയുന്നത്. ക്രിയേറ്റിവിറ്റി വര്‍ദ്ധിപ്പിക്കാനും, സമ്മര്‍ദ്ദം കുറയ്ക്കാനും കളി കുട്ടികളെ സഹായിക്കുന്നു. കൂട്ടുകാരോടും കുടുംബാംഗങ്ങളോടുമൊപ്പം സമയം ചെലവിടാനും കളി അവസരമൊരുക്കുന്നു. അതിനാലാണ് പണം അതിനൊരു തടസമാകരുതെന്ന് നിര്‍ബന്ധമുള്ള തങ്ങള്‍ പല വിലയിലുള്ള കളിപ്പാട്ടങ്ങളുടെ കലക്ഷന്‍ ഒരുക്കിയിരിക്കുന്നതെന്നും പാര്‍ക്കര്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: