ടർബൻ ധരിച്ചു ഗാർഡയിൽ ജോലി ചെയ്യണമെന്ന ആഗ്രഹം നേടിയെടുക്കാൻ രവീന്ദർ സിങ് ഒബ്‌റോയിക്ക് വേണ്ടിവന്നത് നീണ്ട 14 വർഷങ്ങൾ

ടര്‍ബന്‍ ധരിച്ചു ഗാര്‍ഡയില്‍ ജോലി ചെയ്യുന്ന ആദ്യ സിഖുകാരനായി രവീന്ദര്‍ സിങ് ഒബ്‌റോയി. ഇന്ത്യയില്‍ നിന്ന് അയര്‍ലണ്ടിലേക്ക് 2007-ല്‍ കുടിയേറിയ രവീന്ദര്‍ ആദ്യ കാലങ്ങളില്‍ IT സംബന്ധമായ ജോലികള്‍ ചെയ്തു വരികയായിരുന്നു. പൊലീസ് സേനയോട് അമിത താത്പര്യം ഉള്ളത് കൊണ്ട് 2007-ല്‍ പരീക്ഷ പാസ്സാകുകയും പരിശീലനത്തിനു കയറുകയും ചെയ്തു. അപ്പോഴാണ് ടര്‍ബന്‍ ധരിച്ച ആളുകളെ ഗാര്‍ഡയില്‍ ജോലിക്ക് എടുക്കില്ല എന്ന കാര്യം മനസിലായത്. തുടര്‍ന്ന് രവീന്ദര്‍ കേസിന് പോയെങ്കിലും Equality Commission-ലും ഹൈക്കോടതിയിലും ഗാര്‍ഡയ്ക്ക് അനൂകൂലമായി വിധി വന്നു. പിന്നീടും പൊരുതി നോക്കിയെങ്കിലും പ്രയോജനമുണ്ടായില്ല.

വര്‍ഷങ്ങള്‍ക്കു ശേഷം അങ്ങനെയിരിക്കുമ്പോഴാണ് ഗാര്‍ഡ കമ്മീഷണറുടെ പുതിയ പ്രഖ്യാപനം രവീന്ദറിന്റെ ശ്രദ്ധയില്‍ പെടുന്നത്. മതപരമായ ചെറിയ symbols ഗാര്‍ഡയില്‍ അനുവദിച്ചു കൊണ്ടുള്ള Garda commissioner Drew harissന്റെ ആ ഉത്തരവ് രവീന്ദറിന് പിന്നെയും പ്രചോദനം ആയി. Ethnic minorities-നെ ഗാര്‍ഡയിലേയ്ക്ക് ആകര്‍ഷിക്കാനുള്ള തീരുമാനമായിരുന്നു ഇത്.

പിന്നെയും തന്റെ ആഗ്രഹ സാഫല്യത്തിനായി കച്ച കെട്ടി ഇറങ്ങിയ രവീന്ദര്‍ 2019-ല്‍ വീണ്ടും പരിശീലനത്തിനു കയറി, 2020 ഒക്ടോബറില്‍ പൂര്‍ത്തീകരിച്ചു. ‘ഇത് അയര്‍ലണ്ടില്‍ ഉള്ള എല്ലാ കുടിയേറ്റക്കാര്‍ക്കും പ്രചോദനമാണ്. കഷ്ടപ്പാടിന്റെയും അവഗണയുടെയും ഉള്ളില്‍ നിന്ന് വാങ്ങിയ ഈ വിജയം ഇരട്ടി മധുരമാണ്,’ രവീന്ദര്‍ സിംഗ് പറയുന്നു. ഗാര്‍യിലെ Reserves Force-ലാണ് രവീന്ദര്‍ അംഗമായത്. ശമ്പളമില്ലാത്ത വളന്ററി സേവനമാണ് ഇത്.

Share this news

Leave a Reply

%d bloggers like this: