അയർലണ്ടിൽ special education സ്‌കൂളുകൾ ഫെബ്രുവരി 11 മുതൽ

അയര്‍ലണ്ടിലെ special education സ്‌കൂളുകള്‍ ഫെബ്രുവരി 11 മുതല്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കാന്‍ ധാരണയായി. 50% വിദ്യാര്‍ത്ഥികള്‍ക്ക് വീതം ക്ലാസെടുക്കുന്ന തരത്തിലാണ് സര്‍ക്കാരും സ്‌കൂള്‍ സ്റ്റാഫ് യൂണിയനുകളും തമ്മില്‍ നാളുകളായി നടത്തിവന്ന ചര്‍ച്ചയില്‍ ധാരണയായത്. അതേസമയം പ്രൈമറി സ്‌കൂളുകളിലെ special class-കള്‍ ഫെബ്രുവരി 22 മുതല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനമാരംഭിക്കും. വരുന്ന ആഴ്ചകളില്‍ മറ്റ് സ്‌കൂളുകളും തുറന്നേക്കുമെന്നാണ് കരുതുന്നത്.

നഷ്ടപ്പെട്ട ക്ലാസുകളുണ്ടാക്കുന്ന കുറവ് പരിഹരിക്കാനായി special care വേണ്ടിവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് വൈകുന്നേരങ്ങളിലും, വാരാന്ത്യങ്ങളിലും പഠന സൗകര്യമൊരുക്കുന്നതിനെപ്പറ്റിയും വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്. ആഴ്ചയില്‍ 5 മണിക്കൂര്‍ വീതമായിരിക്കും ഈ ക്ലാസുകള്‍. നാലാഴ്ച വരെ ഈ ക്ലാസുകള്‍ തുടരും. ഫെബ്രുവരി 11 മുതല്‍ ആരംഭിക്കുന്ന ക്ലാസുകളില്‍ താല്‍പര്യമുള്ളവര്‍ക്ക് മാത്രം പങ്കെടുക്കാമെന്നും, നിര്‍ബന്ധമില്ലെന്നും വകുപ്പ് വ്യക്തമാക്കി. അതേസമയം ഈ നയം സ്‌കൂളില്‍ നേരിട്ട് പഠിപ്പിക്കുന്നതിന്റെ അത്രയും ഫലം ചെയ്യില്ലെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

സ്‌കൂളുകളിലേയ്ക്ക് മടങ്ങിയെത്തുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ HSE-യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ജൂനിയര്‍ മിനിസ്റ്റര്‍ Josepha Madigan വ്യക്തമാക്കി. സ്‌കൂളുകളില്‍ പാലിക്കേണ്ട നിയമാവലിയും ഉടന്‍ ലഭ്യമാക്കും.

INTO, Forsa, AsIAm തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.

Share this news

Leave a Reply

%d bloggers like this: