കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വടക്കൻ അയർലണ്ടിൽ നിന്നെത്തുന്നവർക്കും ഇനി പിഴ

കോവിഡ് നിയന്ത്രണണങ്ങള്‍ ലംഘിച്ച് വടക്കന്‍ അയര്‍ലണ്ടില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് യാത്ര ചെയ്യുന്നവരില്‍ നിന്നും 100 യൂറോ പിഴ ഈടാക്കാന്‍ ഗാര്‍ഡയ്ക്ക് അധികാരം നല്‍കി ഐറിഷ് സര്‍ക്കാര്‍. അതേസമയം ഈ പിഴ എത്തരത്തില്‍ ഈടാക്കമെന്നത് സംബന്ധിച്ച് ഗാര്‍ഡയ്ക്കുള്ളില്‍  തന്നെ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. 100 യൂറോ പിഴ അടയ്ക്കാനുള്ള നോട്ടീസ് നിയമം ലംഘിക്കുന്നവരുടെ വടക്കന്‍ അയര്‍ലണ്ടിലെ അഡ്രസില്‍ അയച്ചുകൊടുക്കാം. എന്നാല്‍ പിഴ അടയ്ക്കാന്‍ ആള്‍ തയ്യാറായില്ലെങ്കില്‍ നിമപരമായി എന്തു ചെയ്യും എന്ന കാര്യത്തില്‍ ഗാര്‍ഡയ്ക്ക് വ്യക്തതയില്ല. അതിനാല്‍ത്തന്നെ ഇക്കാര്യത്തില്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിച്ച ശേഷം മാത്രമേ പിഴ ചുമത്തിത്തുടങ്ങൂവെന്നാണ് കരുതുന്നത്.

അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അയര്‍ലണ്ടില്‍ 2,000-ലേറെ പേര്‍ക്കാണ് സഞ്ചാര നിയന്ത്രണം ലംഘിച്ചതിന്റെ പേരില്‍ ഗാര്‍ഡ പിഴ ചുമത്തിയത്. ഇതിനായി ഗാര്‍ഡയെ അധികാരപ്പെടുത്തിയ ശേഷം ഇതുവരെ 3,500 പേരാണ് പിഴയൊടുക്കിയത്.

ആരോഗ്യമന്ത്രി Stephen Donnelly കഴിഞ്ഞ ദിവസം ഒപ്പുവച്ച മറ്റൊരു നിയന്ത്രണമനുസരിച്ച്, സാധാരണ നിലയില്‍ അയര്‍ലണ്ടില്‍ താമസക്കാരല്ലാത്തവര്‍ക്ക് വ്യക്തമായ കാരണമില്ലാതെ രാജ്യത്ത് യാത്ര ചെയ്യാന്‍ പാടില്ല. നേരത്തെയുള്ള നിയന്ത്രണം പുറം രാജ്യക്കാരെ പ്രത്യേകമായി പരാമര്‍ശിക്കാത്തതിനാലാണ് പുതിയ നിയന്ത്രണം വേണ്ടി വന്നത്. ഈ നിയന്ത്രണത്തിന് കീഴിലാണ് വടക്കന്‍ അയര്‍ലണ്ടില്‍ നിന്നുള്ളവര്‍ പെടുക. ഇതുവരെ ഇവരോട് തിരികെ പോകാന്‍ ആവശ്യപ്പെടാന്‍ മാത്രമേ ഗാര്‍ഡയ്ക്ക് കഴിയുമായിരുന്നുള്ളൂ.

Share this news

Leave a Reply

%d bloggers like this: