ഡബ്ലിനിൽ കത്തിയുപയോഗിച്ചുള്ള ആക്രമണം പതിവാകുന്നു; ഇരകൾ മിക്കപ്പോഴും Deliveroo ജീവനക്കാർ

ഡബ്ലിനില്‍ കത്തിയുപയോഗിച്ചുള്ള ആക്രമണം പതിവാകുന്നു. മോഷണമോ, ശാരീരിക ഉപദ്രവമോ ലക്ഷ്യമിട്ടുള്ള ഇത്തരം ഉപദ്രവങ്ങളില്‍ പലര്‍ക്കും ജീവന്‍ നഷ്ടമായിട്ടുമുണ്ട്. പല സംഭവങ്ങളിലും പ്രതികളാകട്ടെ കൗമാരക്കാരായ കുട്ടികളുമാണ്.

Deliveroo ജോലിക്കാരാണ് ഇത്തരത്തില്‍ സ്ഥിരമായി ആക്രമിക്കപ്പെടുന്നത്. ആക്രമണത്തില്‍ ഇവരുടെ സൈക്കിളുകള്‍ മോഷ്ടിക്കപ്പെടുന്നതും പതിവാണ്. കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും, മുട്ട, കല്ലുകള്‍, കുപ്പികള്‍, പടക്കങ്ങള്‍ എന്നിവ ദേഹത്തേയ്ക്ക് എറിയുകയും പതിവാണ്. മൂന്നാഴ്ച മുമ്പ് 15-20 പേരുള്ള സംഘത്തിന്റെ ആക്രമണം നേരിട്ടതായും, ഇവര്‍ സൈക്കിളുകള്‍ മോഷ്ടിച്ചതായും Deliveroo ഡ്രൈവറും, സാവോപോളോ സ്വദേശിയുമായ Lucas പറയുന്നു.

ഡബ്ലിനിലെ വടക്കന്‍ പ്രദേശങ്ങളില്‍ കത്തിക്കുത്തും ആക്രമണവും സ്ഥിരം സംഭവമായതിനെത്തുടര്‍ന്ന് ഗാര്‍ഡ നിരീക്ഷണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അപകടകരമായ ആയുധങ്ങള്‍ കൈവശം വയ്ക്കുന്നവരെ പരിശോധിക്കാനായി പ്രത്യേഗ ഗാര്‍ഡ സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം ഇത്തരം ആറ് കത്തിക്കുത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: