പ്രതീക്ഷയേറുന്നു; ആദ്യ ബാച്ച് AstraZenica വാക്സിൻ അയർലണ്ടിലെത്തി

AstraZenica-യുടെ ആദ്യ ബാച്ച് കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ അയര്‍ലണ്ടിലെത്തിയതായി ആരോഗ്യമന്ത്രി Stephen Donnelly. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം വാക്‌സിന്‍ എത്തിയതായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ മന്ത്രി അറിയിച്ചു. ആദ്യ ബാച്ചില്‍ 21,600 ഡോസുകളാണ് ഉണ്ടാകുക. ഡബ്ലിനിലെ national cold chain store-ല്‍ ആണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ഈ വാക്‌സിനുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിത്തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം 70-ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് AstraZenica വാക്‌സിന്‍ നല്‍കേണ്ടെന്നാണ് നിലവിലെ തീരുമാനം. ഈ പ്രായക്കാരില്‍ വാക്‌സിന്‍ ഫലപ്രദമാണോ എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് തീരുമാനമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. ഇവര്‍ക്ക് Pfizer/BioNTech വാക്‌സിനാണ് നല്‍കുക. 70-ന് മേല്‍ പ്രായമുള്ളവരില്‍ AstraZenica വാക്‌സിന്‍ ഉപയോഗിക്കില്ലെന്ന് നേരത്തെ ജര്‍മ്മനിയും വ്യക്തമാക്കിയിരുന്നു.

നിലവില്‍ അയര്‍ലണ്ടില്‍ 219,200 പേര്‍ക്കാണ് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാനായിട്ടുള്ളത്. ഇവരില്‍ 86,200 പേര്‍ കെയര്‍ ഹോമുകളിലെ സ്ഥിരതാമസക്കാരാണ്. ബാക്കി 133,000 പേര്‍ ആരോഗ്യപ്രവര്‍ത്തകരും. ആരോഗ്യപ്രവര്‍ത്തകരില്‍ 55,000 പേര്‍ക്ക് മുഴുന്‍ ഡോസും നല്‍കിയപ്പോള്‍ 78,000 പേര്‍ ആദ്യ ഡോസ് മാത്രം സ്വീകരിച്ചവരാണ്.

Share this news

Leave a Reply

%d bloggers like this: