കോർക്കിൽ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പിടികൂടിയ ഗാർഡ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ഗാർഡ കമ്മീഷണർ

കോര്‍ക്കില്‍ വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പിടികൂടിയ ഗാര്‍ഡ ഓഫീസര്‍മാരെ അഭിനന്ദിച്ച് ഗാര്‍ഡ കമ്മിഷണര്‍. കഴിഞ്ഞ ജൂലൈയിലാണ് Una Ring എന്ന സ്ത്രീയുടെ Youghal-ലെ വീട്ടില്‍ ഇവരെ പീഡിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച James Steel-നെ (52) ഗാര്‍ഡ വിദ്ഗ്ദ്ധമായി പിടികൂടിയത്. ഏറെക്കാലമായി Una-യെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയായിരുന്നു ഇയാള്‍. പീഡിപ്പിക്കുമെന്ന് എഴുതിയ കത്തുകള്‍ സ്ത്രീയുടെ കാറിന് മുകളില്‍ പതിക്കുകയും ചെയ്തിരുന്നു.

2020 ജൂലൈ 27-ന് പുലര്‍ച്ചെ Una-യുടെ വീട്ടില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച ഇയാളെ Una വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഡ്യൂട്ടിയിലുള്ള ഗാര്‍ഡ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. കേസില്‍ വിചാരണയ്ക്ക് ശേഷം വ്യാഴാഴ്ച ഇയാളെ 5 വര്‍ഷത്തേയ്ക്ക് കോടതി ജയിലിലയച്ചു.

Una-യെ അനുമോദിച്ച ഇന്‍സ്‌പെക്ടര്‍ Eoghan Healy, ഇത്തരം സംഭവങ്ങളുണ്ടായാല്‍ ആരായാലും ഉടന്‍ ഗാര്‍ഡയെ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: