അയർലണ്ടിലുടനീളം 40 വമ്പൻ വാക്‌സിനേഷൻ സെന്ററുകൾ സ്ഥാപിക്കും; HSE

കോവിഡ് പ്രതിരോധം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി അയര്‍ലണ്ടിലുടനീളം 40 വമ്പന്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്ന് HSE തലവന്‍ Paul Reid. ഇവയില്‍ പലതിലും 40 മുതല്‍ 50 വരെ ലെയ്‌നുകള്‍ ഉണ്ടാകും. മറ്റുള്ളവയ്ക്ക് 10 മുതല്‍ 20 വരെയും.

അതേസമയം 70-ന് മേല്‍ പ്രായമുള്ളവരില്‍ മെയ് പകുതിയോടെ മാത്രമേ വാക്‌സിന്‍ കുത്തിവെപ്പ് പൂര്‍ണ്ണമാകൂവെന്നും Reid പറഞ്ഞു. ഏപ്രില്‍ പകുതിയോടെ ഇവര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ ലഭിക്കും. രണ്ടാമത്തെ ഡോസ് മെയ് പകുതിയോടെയും. നേരത്തെ മാര്‍ച്ചില്‍ തന്നെ ഇവര്‍ക്കുള്ള വാക്‌സിന്‍ വിതരണം പൂര്‍ത്തിയാകുമെന്നായിരുന്നു കരുതിയിരുന്നത്. ഇവര്‍ക്ക് GP-മാര്‍ വഴി വ്യാപകമായി കുത്തിവെപ്പ് നടത്താനാണ് പദ്ധതി.

ആദ്യ ഡോസ് നല്‍കിയാല്‍ത്തന്നെ ശരീരത്തില്‍ വൈറസിനെതിരെ മികച്ച പ്രതിരോധം രൂപപ്പെടുമെന്ന് Reid വ്യക്തമാക്കി. എങ്കിലും പൂര്‍ണ്ണഫലപ്രാപ്തിക്ക് രണ്ട് ഡോസ് കുത്തിവെപ്പും എടുക്കണം. ഫെബ്രുവരി 15 തിങ്കളാഴ്ച മുതല്‍ പുതുക്കിയ വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിക്കുമെന്നും, 85 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് കുത്തിവെപ്പില്‍ മുന്‍ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Pfizer, Moderna വാക്‌സിനുകളാണ് ഇവര്‍ക്ക് നല്‍കുക. വാക്‌സിനേഷന്‍ സെന്ററുകളില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് വീട്ടില്‍ ചെന്ന് കുത്തിവെപ്പ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. Dublin, Cork, Galway എന്നിവിടങ്ങളിലാണ് ആദ്യം സെന്ററുകള്‍ സ്ഥാപിക്കുക.

Share this news

Leave a Reply

%d bloggers like this: