Meath-ൽ നടത്തിയ പരിശോധനയിൽ 100-ലേറെ catalytic converter-കളും പണവും ഗാർഡ പിടിച്ചെടുത്തു

Meath കൗണ്ടിയില്‍ ഗാര്‍ഡ നടത്തിയ പരിശോധനയില്‍ 100-ലേറെ catalytic converter-കളും വന്‍ തുകയും പിടിച്ചെടുത്തു. ഡബ്ലിന്‍ മെട്രോപൊളിറ്റന്‍ ഏരിയയിലും സമീപ്രദേശങ്ങളിലുമായി നടന്ന catalytic converter മോഷണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. കെട്ടിടത്തില്‍ നിന്നും 110 catalytic converter-കളും, 27,000 യൂറോയും, 55,000 പൗണ്ടും ഗാര്‍ഡ പിടിച്ചെടുത്തു. അനവധി രേഖകളും ഇവിടെനിന്നും കണ്ടെടുത്തതായി ഗാര്‍ഡ അറിയിച്ചു. DMR North Divisional Crime ഗാര്‍ഡ സംഘം നടത്തിയ പരിശോധനയെ സഹായിക്കാനായി Stolen Motor Vehicle Investigation Unit പ്രതിനിധിയും, Santry DDU-വും ലോക്കല്‍ ഗാര്‍ഡ ഓഫീസര്‍മാരും എത്തിയിരുന്നു. പിടിച്ചെടുത്ത സാധനങ്ങള്‍ വിശദമായി പരിശോധിക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണവും നടത്തും.

കാറുകളില്‍ നിന്നും സ്ഥിരമായി മോഷ്ടിക്കപ്പെടുന്ന catalytic converter-കളില്‍ നിന്നും പ്ലാറ്റിനം, പലേഡിയം, റോഡിയം തുടങ്ങിയ വിലയേറിയ ലോഹങ്ങള്‍ വേര്‍തിരിച്ചെടുത്ത് വില്‍ക്കുകയാണ് ചെയ്യപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: