അയർലണ്ട് മലയാളിയായ ഭാഗ്യലക്ഷ്മിയുടെ Maharani Gin ഓൺലൈൻ ടേസ്റ്റിങ് വെള്ളിയാഴ്ച; പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് tasting box ഓർഡർ ചെയ്യാം

കോര്‍ക്കില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെ ആരംഭിച്ച ആദ്യ ഡിസ്റ്റിലറിയായ Rebel City Distillery പുറത്തിറക്കിയ Maharani Gin അയര്‍ലണ്ടില്‍ തരംഗമാകുന്നു. കഴിഞ്ഞ വേനല്‍ക്കാലത്ത് പുറത്തിറക്കിയ Maharani Gin-ന് അയര്‍ലണ്ടിലും പുറം രാജ്യങ്ങളിലും ഡിമാന്‍ഡ് ഏറുകയാണ്. മലയാളിയായ ഭാഗ്യലക്ഷ്മിയും, അയര്‍ലണ്ടുകാരനായ ഭര്‍ത്താവ് റോബര്‍ട്ടുമാണ് Maharani-ക്ക് പിന്നില്‍. കേരളത്തില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുപയോഗിച്ചാണ് ഈ മദ്യം നിര്‍മ്മിച്ചിരിക്കുന്നത്.

ഫെബ്രുവരി 26 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഇരുവരും Maharani-യുടെ ഓണ്‍ലൈന്‍ ടേസ്റ്റിങ്ങും ചോദ്യോത്തര വേളയും നടത്താനിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് Maharani-യുടെ ടേസ്റ്റിങ് ബോക്‌സ് വീട്ടിലേയ്ക്ക് ഓര്‍ഡര്‍ ചെയ്യാം. 70 cl ബോട്ടില്‍ Maharani Gin, മൂന്ന് signature botanicals (Pomelo, Nutmeg Mace, Cassia), stemless glass, പരിപാടിയിലേക്കുള്ള ടിക്കറ്റ് എന്നിവയ്ക്ക് 60 യൂറോ ആണ് വില. ഇവ പരിപാടിക്ക് മുമ്പായി വീട്ടിലെത്തിച്ച് നല്‍കും. അഥവാ നേരത്തെ തന്നെ Maharani Gin കൈയിലുള്ളവരാണെങ്കില്‍ 5 യൂറോയ്ക്ക് പരിപാടിയിലേക്കുള്ള ടിക്കറ്റ് ലഭ്യമാകും. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് https://www.rebelcitydistillery.com/shop/ സന്ദര്‍ശിച്ച് ഓര്‍ഡര്‍ നല്‍കാം.

Share this news

Leave a Reply

%d bloggers like this: