ലിയോ വരദ്കറിൽ നിന്നും സർക്കാർ രേഖ ചോർന്ന സംഭവം; അന്വേഷണം പുരോഗമിക്കുന്നു

ഐറിഷ് ഉപപ്രധാനമന്ത്രി ലിയോ വരദ്കറില്‍ നിന്നും തന്ത്രപ്രധാനമായ സര്‍ക്കാര്‍ രേഖ ചോര്‍ന്ന സംഭവത്തില്‍ ഗാര്‍ഡ ഡിറ്റക്ടീവുകള്‍ അന്വേഷണം തുടരുന്നു. 2019 ഏപ്രിലില്‍ വരദ്കര്‍ പ്രധാനമന്ത്രിയായിരിക്കെയാണ് ‘confidential’ എന്നെഴുതിയ national GP contract രേഖ അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന്റെ കൈവശം കണ്ടെത്തിയത്. സംഭവം വിവാദമായതോടെ നവംബറില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചു.

നിലവില്‍ ഇതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മന്ത്രിമാരിലൊരാളെ ചോദ്യം ചെയ്തിരിക്കുകയാണ് ഗാര്‍ഡ. എന്നാല്‍ മന്ത്രി തെറ്റ് ചെയ്തതായി കരുതുന്നില്ലെന്നും, അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യല്‍ മാത്രമാണ് നടന്നതെന്നുമാണ് കരുതുന്നത്. National Bureau of Criminal Investigation ഡിറ്റക്ടീവുകളാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം സംഭവത്തെത്തുടര്‍ന്ന് വരദ്കര്‍ക്കെതിരെയുണ്ടായ അവിശ്വാസ പ്രമേയം ഭൂരിപക്ഷ വോട്ടെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. Irish Medical Organization-ഉം, അന്നത്തെ സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാര്‍, സുഹൃത്തിന് പോസ്റ്റ് വഴി അയച്ചതായി വരദ്കര്‍ സമ്മതിക്കുകയും ചെയ്തിരുന്നു. National Association of General Practitioners എന്ന പേരിലുള്ള വിമത ഡോക്ടര്‍മാരുടെ സംഘടനയുടെ തലവനാണ് ഇദ്ദേഹം. സംഭവത്തില്‍ മാപ്പ് പറഞ്ഞ വരദ്കര്‍ താന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ക്രിസ്മസിന് മുമ്പ് ആരോഗ്യവകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇത് സംബന്ധിച്ച് നല്‍കിയ പരാതിയിന്മേലാണ് ഇപ്പോള്‍ ഗാര്‍ഡ അന്വേഷണം നടക്കുന്നത്. ഗാര്‍ഡ ഉദ്യോഗസ്ഥര്‍ വരദ്കറെയും ചോദ്യം ചെയ്യാനിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: