ക്ഷാര ബുധൻ: കോവിഡ് കാലത്ത് takeaway ash പദ്ധതിയുമായി ഐറിഷ് വൈദികൻ

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ഇത്തവണ Ash Wednesday പതിവ് രീതിയില്‍ നടത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് takeaway ash പദ്ധതിയുമായി പള്ളി വികാരി. വിശ്വാസികള്‍ക്ക് നേരിട്ട് വികാരി കുരിശ് വരച്ചു നല്‍കുകയാണ് എപ്പോഴത്തെയും പതിവെങ്കിലും കൂട്ടം കൂടരുത് എന്ന കര്‍ശന നിര്‍ദ്ദേശമുള്ളതിനാലാണ് Donegal കൗണ്ടിയിലെ Inishowen Peninsula-യിലുള്ള Clonmany ഇടവക വികാരിയായ ഫാദര്‍ Brian Brady പുതിയ രീതി സ്വീകരിച്ചിരിക്കുന്നത്. നാട്ടിലെ Centra-യുമായി ചേര്‍ന്ന് takeaway ash വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

സീല്‍ ചെയ്ത കണ്ടെയിനറുകളിലാക്കി പ്രദേശത്തെ വിവിധ പള്ളികളില്‍ ash എത്തിക്കും. വിശ്വാസികള്‍ക്ക് അവ വീട്ടില്‍ കൊണ്ടുപോകാം. St Mary’s Church Clonmany, St Michael’s Urris and the Oratory of the Assumption, Ballyliffin എന്നീ പള്ളികളില്‍ ash ലഭ്യമാകും. ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കുക എന്ന രീതിയാണ് അവലംബിക്കുക.

Share this news

Leave a Reply

%d bloggers like this: