കോവിഡ് പ്രതിരോധത്തിന് ഊർജ്ജം പകർന്ന് അയർലണ്ടിൽ 37 വാക്സിനേഷൻ സെന്ററുകൾ; നിങ്ങളുടെ അടുത്തുള്ള സെന്റർ ഏതെന്ന് അറിയാം

കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് ദ്രുതഗതിയിലാക്കുന്നതിന്റെ ഭാഗമായി അയര്‍ലണ്ടില്‍ വിവിധ കൗണ്ടികളിലായി 37 വാക്‌സിനേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചതായി ആരോഗ്യമന്ത്രി Stephen Donnelly. എല്ലാ കൗണ്ടികളിലും കുറഞ്ഞത് ഒരു വാക്‌സിനേഷന്‍ സെന്ററെങ്കിലും ഉണ്ട്. ആരോഗ്യപ്രവര്‍ത്തകരും GP-മാരും നേതൃത്വം നല്‍കുന്ന വാക്‌സിന്‍ കുത്തിവെപ്പില്‍, ഇന്നലെ മുതല്‍ 85-ന് മേല്‍ പ്രായമുള്ളവരെയാണ് പരിഗണിച്ച് വരുന്നത്. ഇവരില്‍ ഭൂരിപക്ഷത്തിനും ഈ സെന്ററുകള്‍ വഴിയാകും വാക്‌സിന്‍ നല്‍കുക. ഓരോ പ്രദേശങ്ങളിലെയും കോവിഡ് തീവ്രത, മറ്റ് സാഹചര്യങ്ങള്‍, വാക്‌സിന്റെ ലഭ്യത എന്നിവ അടിസ്ഥാനമാക്കിയാകും ഓരോ സെന്ററിലും എത്ര ഡോസ് വീതം വാക്‌സിനുകള്‍ നല്‍കണമെന്ന് തീരുമാനിക്കുക. വരും മാസങ്ങളില്‍ ജനങ്ങള്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്ത്, സെന്ററുകളിലെത്തി കുത്തിവെപ്പ് എടുക്കാനുള്ള സൗകര്യവും ചെയ്യും.

അതേസമയം 70-ന് മേല്‍ പ്രായമുള്ള എല്ലാവരെയും മെയ് പകുതിയോടെ നിര്‍ബന്ധമായും വാക്‌സിനേറ്റ് ചെയ്യണമെന്നും, അങ്ങനെയെങ്കില്‍ സമൂഹം പഴയപടിയാക്കുന്ന തരത്തില്‍ കടകളും മറ്റും തുറക്കാന്‍ സര്‍ക്കാരിന് സാധിക്കുമെന്നും HSE തലവന്‍ Paul Reid പറഞ്ഞു. ഈ പ്രായക്കാര്‍ക്കാണ് കൂടുതലായും കോവിഡ് കാരണം ജീവന്‍ നഷ്ടപ്പെടുന്നത്. മാര്‍ച്ച് അവസാനത്തോടെ അയര്‍ലണ്ടില്‍ 1.24 മില്യണ്‍ ഡോസ് വാക്‌സിനുകള്‍ എത്തിക്കാമെന്ന് വാക്‌സിന്‍ കമ്പനികള്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാക്‌സിന്‍ കുത്തിവെപ്പ് വിചാരിച്ച പോലെ നടന്നാല്‍ ആഴ്ചയില്‍ 250,000 ഡോസ് വരെ കുത്തിവെപ്പ് നല്‍കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി Donnelly പ്രത്യാശ പ്രകടിപ്പിച്ചു.

വാക്‌സിന്‍ സെന്ററുകളുടെ ലിസ്റ്റ് ചുവടെ:

  • Carlow – The Seven Oaks Hotel – Athy Road, Carlow
  • Cavan – Kilmore Hotel – Dublin Road, Kilgarry
  • Clare – West County Hotel – Limerick Road, Ennis
  • Cork – Páirc Uí Chaoimh – The Marina, Cork city
  • Cork –  City Hall Cork – City Hall, Anglesea Street, Cork city
  • Cork – MTU Campus Melbourn Building – Melbourn Rd, Bishopstown, Cork
  • Cork – Bantry PCC – Bantry, Co. Cork
  • Cork – Mallow GAA Club – Mallow GAA Club,Carrigoon, Co. Cork
  • Donegal – Letterkenny Institute of Technology – Port Road, Letterkenny, Co. Donegal
  • Dublin – Aviva Stadium – Landsdowne Road, Ballsbridge, Dublin 4
  • Dublin – Citywest Convention Centre – Citywest Hotel, Garters Lane, Saggart, Co. Dublin
  • Dublin – Helix Theatre DCU – DCU Santry
  • Dublin – TU Dublin Campus – Grangegorman
  • Galway – Galway Racecourse – Ballbrit, Galway
  • Kerry – Killarney Sports and Leisure Centre  -Bypass Road, Killarney, Co Kerry
  • Kerry – Kerry Sports Academy – North Campus, Dromtacker, Tralee, Co Kerry
  • Kildare – Punchestown Racecourse – Punchestown, Naas, Co Kildare
  • Kilkenny – Cillin Hill Conference Centre – Dublin Road, Leggettsrath, Kilkenny
  • Laois – Midlands Park Hotel – Jessop St., Portlaoise, Co Laois
  • Leitrim – Primary Care Centre – Carrick-on-Shannon, Co Leitrim
  • Limerick – Radisson Hotel – Ennis Road, Limerick
  • Longford* – Longford Slashers GAA – Longford Town
  • Louth – Fairways Hotel – Dublin Rd, Haggardstown, Dundalk, Co Louth
  • Mayo –  Breaffy House Resort – Breaffy, Castlebar, Co Mayo
  • Meath – Simonstown GAA Club Navan – Simmonstown Gales GAA Co Meath
  • Monaghan – Hillgrove Hotel – Old Armagh Rd, Latlorcan, Monaghan
  • Offaly* – Faithful Field GAA Centre – Kilcormac, Tullamore, Co Offaly
  • Roscommon –  Abbey Hotel – Galway Road, Co Roscommon
  • Sligo – Sligo IT Sports Arena – Sligo IT, Ash Ln, Bellanode, Co Sligo
  • Tipperary – Abbeycourt Hotel – Nenagh, Co Tipperary
  • Tipperary-  The Clonmel Park Hotel – Poppyfields, Cahir Road, Clonmel, Co Tipperary
  • Waterford – WIT Arena – WIT Sports Campus,Carriagnore, Waterford
  • Westmeath – International Arena AIT – Dublin Road, Athlone, Co Westmeath
  • Westmeath – Bloomfield House Hotel – Mullingar, Co Westmeath
  • Wexford – Riverside Hotel Enniscorthy – The Promenade, Enniscorthy, Co Wexford
  • Wicklow – Arklow Bay Hotel and Conference Centre – Sea Rd, Ferrybank, Arklow, Co Wicklow
  • Wicklow – Charlesland Golf Club – Greystones, Co Wicklow
Share this news

Leave a Reply

%d bloggers like this: