ഡബ്ലിനിൽ കുടിവെള്ളമെത്തിക്കാൻ 100 മില്യൺ ലിറ്റർ സംഭരണശേഷിയുള്ള റിസർവോയർ; നിർമ്മാണം ഉടനടി

ഡബ്ലിന്‍ സിറ്റി, south Co Dublin എന്നീ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാനുള്ള വന്‍ വികസന പദ്ധതിയുമായി Irish Water. പദ്ധതി പ്രകാരം Saggart-യിലെ റിസര്‍വോയര്‍ സൈറ്റില്‍ നിര്‍മ്മിക്കുന്ന പുതിയ റിസര്‍വോയറിന് 100 മില്യണ്‍ ലിറ്റര്‍ സംഭരണശേഷിയുണ്ടാകുമെന്ന് Irish Water അധികൃതര്‍ അറിയിച്ചു. Ballymore Eustace water treatment plant-ല്‍ നിന്നും ശുദ്ധീകരിച്ച ശേഷമാണ് വെള്ളം 40 ഒളിംപിക് സ്വിമ്മിങ് പൂളുകളുടെയത്രയും വലിപ്പമുള്ള പുതിയ റിസര്‍വോയറിലേയ്ക്ക് എത്തിക്കുക. Greater Dublin ഏരിയയിലെ വീടുകള്‍, ഓഫീസുകള്‍, സ്‌കൂളുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം പദ്ധതി ഗുണം ചെയ്യും.

1950-ല്‍ നിര്‍മ്മിക്കപ്പെട്ട Saggart waterworks-ല്‍ ഇതാദ്യമായാണ് ഇത്രയും വലിയൊരു പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ അധികൃതര്‍ തയ്യാറായിരിക്കുന്നത്. ഈ പ്രദേശത്തെ 300,000-ഓളം വീടുകളില്‍ ഒരു ദിവസം മുഴുവന്‍ ആവശ്യമായ വെള്ളം റിസര്‍വോയറില്‍ നിന്നും എത്തിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. Irish Water, Dublin City Council, South Dublin County Council എന്നിവര്‍ സഹകരിച്ചുള്ള നിര്‍മ്മാണം കരാര്‍ ഏറ്റെടുത്തിരിക്കുന്നത് Coffey Construction Ireland Ltd ആണ്. മൂന്ന് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ശ്രമം.

Share this news

Leave a Reply

%d bloggers like this: