ഗോൾവേയിൽ ഡ്രോൺ ഉപയോഗിച്ച് ഭക്ഷണം ഡെലിവറി ചെയ്ത് Just Eat; പദ്ധതി Camile Thai-യുമായി ചേർന്ന്

ഗോള്‍വേയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ഡെലിവറിയുമായി ഫുഡ് ഡെലിവറി സര്‍വീസായ Just Eat. Camile Thai-യില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കാണ് ഡ്രോണ്‍ ഉപയോഗിച്ച് ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കുന്നത്. Manna എന്ന കമ്പനിയാണ് Just Eat-ന് ഡ്രോണുകള്‍ നല്‍കുന്നത്. ഗോള്‍വേയിലെ Oranmore പ്രദേശത്താണ് ആദ്യ ഘട്ടത്തില്‍ സേവനം ലഭ്യം.

ഇതാദ്യമായാണ് Just Eat ഡ്രോണുകള്‍ ഉപയോഗിച്ച് ഡെലവറി നടത്തുന്നത്. Tesco ഉല്‍പ്പന്നങ്ങള്‍ Oranmore പ്രദേശത്ത് ഡ്രോണ്‍ ഡെലിവറി നടത്താനുള്ള ട്രയല്‍ നിലവില്‍ Just Eat നടത്തിവരികയാണ്. Camile Thai ഡ്രോണ്‍ മെനുവില്‍ നിന്നും ഭക്ഷണം സെലക്ട് ചെയ്താല്‍ മൂന്ന് മിനിറ്റിനകം ഓര്‍ഡര്‍ വീട്ടിലെത്തും. പ്രത്യേക ദിവസങ്ങളില്‍ മാത്രമാണ് ഈ സൗകര്യം. ലോകത്തെ ആദ്യ ഓണ്‍ലൈന്‍ ഡ്രോണ്‍ ഫുഡ് ഡെലിവറിയാണ് തങ്ങളുടേതെന്നാണ് Just Eat പറയുന്നത്. ഭാവിയില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഡ്രോണ്‍ ഡെലിവറി ഒരുക്കാനാണ് Just Eat പദ്ധതിയിടുന്നത്.

Share this news

Leave a Reply

%d bloggers like this: