വിദേശത്ത് നിന്നെത്തിയവർ സഞ്ചാര നിയന്ത്രണങ്ങൾ ലംഘിക്കുന്നു; വീടുകളിൽ പരിശോധന നടത്താൻ ഗാർഡ

വിദേശത്ത് നിന്നും അയര്‍ലണ്ടിലെത്തിയ പലരും സഞ്ചാര നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് ഇവരുടെ വീടുകളില്‍ പരിശോധന നടത്താന്‍ ഗാര്‍ഡ. ഈ ആഴ്ച അവസാനത്തോടെയാണ് വിദേശത്ത് നിന്നും എത്തിയവരുടെ വീടുകളില്‍ ഗാര്‍ഡ പരിശോധന നടത്തുകയും, ഇവര്‍ സര്‍ക്കാരിന്റെ സഞ്ചാര നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.

അയര്‍ലണ്ടിലെത്തുന്ന എല്ലാ യാത്രക്കാരും, യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ കോവിഡ് PCR ടെസ്റ്റ് നടത്തിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിയമം. രാജ്യത്തെത്തിയ ശേഷം ഇവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കുകയും വേണം. അതീവ അപകട മേഖലകളായി കണക്കാക്കിയിട്ടുള്ള 33 രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെങ്കില്‍, നെഗറ്റീവ് റിസല്‍ട്ട് ഹാജരാക്കിയാലും 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. മറ്റ് രാജ്യങ്ങളില്‍ നിന്നും നെഗറ്റീവ് റിസല്‍ട്ടുമായി എത്തുന്നവര്‍ 5 ദവിസം ക്വാറന്റൈനില്‍ കഴിയണം.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വിദേശ യാത്രക്കാര്‍ക്ക് 2,500 യൂറോ വരെ പിഴയും, ആറ് മാസം വരെ തടവും ലഭിച്ചേക്കാം.

Share this news

Leave a Reply

%d bloggers like this: