തട്ടിപ്പ് നടത്തുന്നുവെന്ന് സംശയം; അയർലണ്ടിൽ 229 പാസ്സ്പോർട്ടുകൾ റദ്ദാക്കി

പാസ്‌പോര്‍ട്ടുപയോഗിച്ച് തട്ടിപ്പുകള്‍ നടത്തുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 3,200 കേസുകളില്‍ അന്വേഷണം നടത്തിയതായി അയര്‍ലണ്ടിലെ Passport Service. അന്വേഷണത്തില്‍ തട്ടിപ്പ് സംശയിക്കുന്ന 184 കേസുകള്‍ ഗാര്‍ഡയ്ക്ക് കൈമാറിയതായും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി Passport Service അധികൃതര്‍ വ്യക്തമാക്കി. തട്ടിപ്പ് നടത്തിയതായി സംശയിക്കുന്ന 229 പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കിയതായും മറുപടിയില്‍ അധികൃതര്‍ പറയുന്നു.

അതേസമയം പാസ്‌പോര്‍ട്ട് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ കഴിഞ്ഞ വര്‍ഷം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2019-ല്‍ ഇത്തരം 1,644 കേസുകളാണ് അധികൃതര്‍ അന്വേഷിച്ചിരുന്നതെങ്കില്‍ 2020-ല്‍ 1,033 പാസ്‌പോര്‍ട്ട് തട്ടിപ്പുകളെപ്പറ്റിയാണ് അന്വേഷണം നടത്തിയത്. ഇതില്‍ വെറും 20 എണ്ണം മാത്രമാണ് വിശദമായ അന്വേഷണത്തിനായി ഗാര്‍ഡയ്ക്ക് കൈമാറിയിരിക്കുന്നത്. മുന്‍വര്‍ഷം ഇത് 67 ആയിരുന്നു.

2020-ല്‍ കോവിഡ് കാരണം പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞതും, പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ കൃത്യമായി പരിശോധിക്കുന്നതിനുള്ള സംവിധാനം ശക്തമാക്കിയതും, സ്റ്റാഫുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതുമാണ് ഇതിന് കാരണമെന്നാണ് Passport Service അധികൃതര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം വെറും 22 പാസ്‌പോര്‍ട്ടുകള്‍ മാത്രമാണ് റദ്ദാക്കേണ്ടിവന്നത്. പാസ്‌പോര്‍ട്ട് തട്ടിപ്പുകള്‍ പിടികൂടാനായി 2017 മുതല്‍ അധികൃതര്‍ കൃത്യമായ ഇടപെടല്‍ നടത്തിവരികയാണ്. ഗൗരവസ്വഭാവമുള്ള കേസുകള്‍ മാത്രമാണ് അന്വേഷണത്തിനായി ഗാര്‍ഡയ്ക്ക് കൈമാറുക.

Share this news

Leave a Reply

%d bloggers like this: