മരിക്കുന്നതിന് മുമ്പ് തന്റെ തൊഴിലാളികൾക്കായി 23 മില്യൺ യൂറോ വിൽപത്രത്തിൽ എഴുതി വച്ച് ഡബ്ലിനിലെ മുതലാളി

മരിക്കുന്നതിന് മുമ്പ് സ്വത്തിന്റെ വലിയൊരു ഭാഗം തന്റെ തൊഴിലാളികള്‍ക്കും, കോണ്‍ട്രാക്ടര്‍മാര്‍ക്കുമായി എഴുതിവച്ച് ഡബ്ലിനിലെ ബിസിനസുകാരനായ Philip Smyth. 23 മില്യണ്‍ യൂറോയോളം വരുന്ന സ്വത്തുവകകളില്‍ 35%, 10 വര്‍ഷത്തിലേറെയായി നേരിട്ടോ അല്ലാതെയോ, തന്റെ കമ്പനിയെ വളര്‍ത്തിവലുതാക്കാന്‍ സഹായിച്ച തൊഴിലാളികളുടെ കണ്‍സോര്‍ഷ്യം, സര്‍വീസ് പ്രൊവൈഡര്‍മാര്‍, കോണ്‍ട്രാക്ടര്‍മാര്‍, സബ് കോണ്‍ട്രാക്ടര്‍മാര്‍ എന്നിവര്‍ക്ക് നല്‍കണമെന്നാണ് Leisure Management Corp Ltd  കമ്പനി ഉടമയായിരുന്ന Smyth, 2018 നവംബറില്‍ എഴുതിയ വില്‍പ്പത്രത്തില്‍ പറയുന്നത്. 2019-ല്‍ അദ്ദേഹം മരണപ്പെടുകയും ചെയ്തു. West Wood Gyms, Sachs Hotel തുടങ്ങിയവയുടെ സ്ഥാപകനായിരുന്നു Smyth.

തന്റെ സഹപ്രവര്‍ത്തകരും ട്രസ്റ്റികളുമായ ആര്‍ക്കൊക്കെ, എത്രയൊക്കെ വീതം തുക നല്‍കണമെന്ന കാര്യം തന്റെ മരണം വരെ രഹസ്യമാക്കി വയ്ക്കണമെന്നും അദ്ദേഹം വില്ലില്‍ പറഞ്ഞിരുന്നു. മരണശേഷം പുറത്തെടുത്ത വില്‍പ്പത്ര പ്രകാരം സ്വത്തിന്റെ 25%, ഏറെക്കാലം സഹപ്രവര്‍ത്തകയായിരുന്ന Brenda Flood-നാണ്. 20% വീതം മറ്റ് സഹപ്രവര്‍ത്തകരും ട്രസ്റ്റികളുമായ Karla Fox, Karen Polly എന്നിവര്‍ക്കും അദ്ദേഹം എഴുതി നല്‍കി.

Longford-ലെ Dublin Street-ല്‍ ജനിച്ച Philil Smyth, Leopardstown Racecourse, Sachs Hotel എന്നീ സ്ഥാപനങ്ങളിലൂടെയാണ് ബിസിനസുകാരനായി വളര്‍ന്നത്. പിന്നീട് West Wood Gyms സ്ഥാപിച്ചു. തന്റെ പെന്‍ഷന്‍ തുകയുടെ മൂന്നിലൊരു ഭാഗം മകള്‍ Sally McGann-നായി അദ്ദേഹം നീക്കിവച്ചിട്ടുണ്ട്. തുകയുടെ മൂന്നിലൊരു ഭാഗം മകനായി Michael Leavey-ക്കും ലഭിക്കും. ബാക്കിയുള്ള ഒരു ഭാഗം മറ്റൊരു മകനായ Ronan Smyth-നും മക്കള്‍ക്കും 50/50 ആയി വീതിച്ച് നല്‍കണം. മരുമക്കള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കുമായി 250,000 യൂറോ വീതവും അദ്ദേഹം മാറ്റിവച്ചിട്ടുണ്ട്. 2019 ഒക്ടോബര്‍ 31-നാണ് 74-കാരനായ Smyth അന്തരിച്ചത്. തന്റെ അന്ത്യകര്‍മ്മങ്ങള്‍ യാതൊരു തരത്തിലുള്ള മതാചാരവും ഇല്ലാതെ നടത്തണമെന്ന് Smyth വില്ലില്‍ പ്രത്യേകമായി പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: