ബാർബർമാർ ലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ച് മുടിവെട്ടി കൊടുക്കുന്നു; കൂലിയും PUP-യുമായി ആഴ്ചയിൽ 1,000 യൂറോ വരെ സമ്പാദിക്കുന്നുവെന്ന് ആരോപണം

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് അയര്‍ലണ്ടിലെ ബാര്‍ബര്‍മാര്‍ ആളുകള്‍ക്ക് മുടിവെട്ടിക്കൊടുക്കുന്നതായി സലൂണ്‍ ഉടമ. ഡബ്ലിന്‍, വെക്‌സ്‌ഫോര്‍ഡ്, നാസ് എന്നിവിടങ്ങളില്‍ സലൂണ്‍ നടത്തുന്ന Alan Keville ആണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നതെന്ന് Sunday World റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ് കാരണം രാജ്യത്തെ എല്ലാ സലൂണുകളും അടച്ചിടണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നു. എന്നാല്‍ ജനങ്ങളില്‍ 50% പേര്‍ക്കും ഇപ്പോഴും മുടിവെട്ടല്‍ അടക്കമുള്ള സേവനങ്ങള്‍ ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും, നിയന്ത്രണങ്ങള്‍ ലംഘിച്ച് മറ്റെവിടെയോ വച്ച് ബാര്‍ബര്‍മാര്‍ ഇവ ചെയ്തു നല്‍കുന്നുവെന്നും Keville പറയുന്നു. സലൂണ്‍ ഉടമകള്‍ നഷ്ടം അനുഭവിക്കുമ്പോള്‍ ജോലിക്കാരായ ബാര്‍ബര്‍മാര്‍ ഇത്തരത്തില്‍ മുടിവെട്ടല്‍ നടത്തുന്നു. ഒപ്പം തന്നെ തൊഴിലില്ലെന്ന കാരണം പറഞ്ഞ് ഇവര്‍ PUP കരസ്ഥമാക്കുകയും ചെയ്യുന്നു. ബിസിനസുകാരായതിനാല്‍ സലൂണ്‍ ഉടമകള്‍ക്ക് PUP ലഭിക്കുന്നുമില്ല, Keville കൂട്ടിച്ചേര്‍ത്തു. ആളുകളുടെ വീട്ടില്‍ പോയോ, നഗരത്തിലെ മറ്റിടങ്ങളിലോ വച്ചാണ് മുടി വെട്ടി നല്‍കുന്നത്. കൂലിയും, PUP-യും അടക്കം ആഴ്ചയില്‍ 1,000 യൂറോയോളമാണ് പലരും സമ്പാദിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

അവശ്യ വിഭാഗത്തില്‍ പെടാത്ത കടകളും, സലൂണുകളുമടക്കമുള്ള സ്ഥാപനങ്ങള്‍ ഏപ്രില്‍ അവസാനം വരെയോ, മെയ് ആദ്യം വരെയോ അടഞ്ഞു തന്നെ കിടക്കുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് Alan Keville വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: