ഐറിഷ് പ്രസിഡന്റും ഭാര്യയും കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചു

ഐറിഷ് പ്രസിഡന്റ് മൈക്കിൾ ഹിഗ്ഗിൻസും ഭാര്യ സബീനയും കോവിഡ് വാക്സിന്റെ ആദ്യ ഡോസ് കഴിഞ്ഞ വെള്ളിയാഴ്ച സ്വീകരിച്ചു. കോവിഡ് വാക്സിൻ സ്വീകരിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

75-80 വയസ് പ്രായമുള്ളവർക്ക് വാക്സിൻ കൊടുക്കാൻ തുടങ്ങിയതോടെയാണ് 79 വയസ്സുള്ള ഇരുവരും വാക്സിൻ സ്വീകരിച്ചത്. HSE കണക്കുകൾ പ്രകാരം മാർച്ച് 19 വരെ അര മില്യണോളം ജനങ്ങൾ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. 181063 ആളുകൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

ഫൈസർ വാക്സിനാണ് 77 ശതമാനം ജനങ്ങളും ഉപയോഗിച്ചത്. 19 ശതമാനം ജനങ്ങൾ ആസ്ട്ര സെനേക്ക വാക്സിനും 3 ശതമാനം ജനങ്ങൾ മൊഡേണ വാക്സിനും സ്വീകരിച്ചു. AstraZeneca വാക്സിൻ നിലവിൽ 70 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് നൽകുന്നില്ല.

Share this news

Leave a Reply

%d bloggers like this: